Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinema News

ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത് അ​ങ്ങ​നെ​യ​ല്ല: രാ​ധി​ക ആ​പ്തെ വി​വാ​ദ​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ്

രാ​ധി​ക ആ​പ്തെ​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കീ​ർ​ത്തി സു​രേ​ഷ്. തെ​ന്നി​ന്ത്യ​യി​ലെ ചി​ല പ​ര​മ്പ​രാ​ഗ​ത വി​വാ​ഹ​രീ​തി​ക​ളെ​ക്കു​റി​ച്ച് ന​ടി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

അ​മ്മ​യു​ടെ സ​ഹോ​ദ​ര​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന രീ​തി കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്നും അ​ത് ത​മി​ഴ്നാ​ട്ടി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലു​മു​ള്ള സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ് രാ​ധി​ക​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞ​തെ​ന്ന് കീ​ർ​ത്തി സു​രേ​ഷ് വ്യ​ക്ത​മാ​ക്കി.

അ​ത്ത​ര​മൊ​രു ആ​ചാ​ര​രീ​തി​യെ​ക്കു​റി​ച്ച് അ​റി​യാ​ത്ത ഒ​രാ​ളോ​ട് ആ ​വി​വ​രം പ​ങ്കു​വ​യ്ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും ആ​രെ​യും അ​പ​മാ​നി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ചെ​യ്ത​ത​ല്ലെ​ന്നും കീ​ർ​ത്തി പ​റ​ഞ്ഞു. 

നെ​റ്റ്ഫ്ലി​ക്സ് പ്രോ​ജ​ക്റ്റാ​യ 'അ​ക്ക'​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ധി​ക ആ​പ്തെ ത​നി​ക്കു​ണ്ടാ​യ അ​സു​ഖ​ക​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ക്കാ​ല​ത്ത് അ​ഭി​ന​യി​ച്ച ഒ​രു തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് സ്വ​ന്തം മാ​മ​നെ (അ​മ്മ​യു​ടെ സ​ഹോ​ദ​ര​നെ) വി​വാ​ഹം ക​ഴി​ക്കേ​ണ്ടി വ​ന്ന​തി​നെ​ക്കു​റി​ച്ചും, ത​ന്നെ​ക്കാ​ൾ വ​ള​രെ മു​തി​ർ​ന്ന ന​ട​നൊ​പ്പം പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്ന​തി​നെ​ക്കു​റി​ച്ചും രാ​ധി​ക സം​സാ​രി​ച്ചി​രു​ന്നു

ത​മി​ഴ്, തെ​ലു​ങ്ക് മേ​ഖ​ല​ക​ളി​ലെ ചി​ല സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഇ​ത്ത​രം ആ​ചാ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ന്ന് കീ​ർ​ത്തി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ കീ​ർ​ത്തി​യു​ടെ ഈ ​പ​രാ​മ​ർ​ശം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചു.

വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് കീ​ർ​ത്തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​ന്‍റെ അ​റി​വി​ൽ കേ​ര​ള​ത്തി​ൽ ഇ​ത്ത​രം ആ​ചാ​ര​ങ്ങ​ളി​ല്ലെ​ന്നും, ത​മി​ഴ്‌​നാ​ട്ടി​ലെ​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​യും ചി​ല സ​മു​ദാ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത് ഇ​പ്പോ​ഴും ക​ണ്ടു​വ​രു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു. അ​തേ​സ​മ​യം ക​ർ​ണാ​ട​ക​യി​ലെ സാ​ഹ​ച​ര്യം ത​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ന്നും കീ​ർ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​റ്റൊ​രു നാ​ടി​ന്‍റെ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത ഒ​രാ​ൾ​ക്കു മു​ന്നി​ൽ ആ ​ആ​ചാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം പ​ങ്കു​വ​യ്ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നാ​ണ് കീ​ർ​ത്തി​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ധി​ക​യ്ക്ക് ആ ​സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ക എ​ന്ന​ത​ല്ലാ​തെ, ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ഈ ​ആ​ചാ​ര​ത്തെ വ്യ​ക്തി​പ​ര​മാ​യി പി​ന്തു​ണ​യ്ക്കാ​നോ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ത​ന്‍റെ സം​സ്കാ​ര​ത്തെ മ​നഃ​പൂ​ർ​വം താ​ഴ്ത്തി​ക്കെ​ട്ടാ​ൻ താ​ൻ ഒ​രി​ക്ക​ലും ശ്ര​മി​ക്കി​ല്ലെ​ന്നും കീ​ർ​ത്തി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, കീ​ർ​ത്തി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​സാ​ര​ത്തി​ന​പ്പു​റം, ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്രാ​യ​വ്യ​ത്യാ​സ​വും ആ ​തെ​ലു​ങ്ക് സി​നി​മ​യു​ടെ സെ​റ്റി​ലു​ണ്ടാ​യ അ​സ്വ​സ്ഥ​ത​ക​ളു​മാ​യി​രു​ന്നു രാ​ധി​ക ആ​പ്തെ പ്ര​ധാ​ന​മാ​യും സം​സാ​രി​ച്ച​ത്.

Movies

ഇ​ത് ത​ട്ടി​പ്പാ​ണ്, ആ​രും ഇ​തി​ൽ അ​ക​പ്പെ​ട​രു​ത്; ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ പേ​രി​ൽ സ​മ്മാ​ന​പ​ദ്ധ​തി, മു​ന്ന​റി​യി​പ്പു​മാ​യി താ​രം

ത​ന്‍റെ പേ​രും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്ന് ന​ട​ൻ ഗി​ന്ന​സ് പ​ക്രു. സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പാ​ണി​തെ​ന്നും ആ​രും ഇ​തി​ൽ വീ​ഴ​രു​തെ​ന്നും അ​ദ്ദേ​ഹം വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ത​ട്ടി​പ്പി​ന്‍റെ രീ​തി വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഗി​ന്ന​സ് പ​ക്രു വീഡി​യോ പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് ഒ​രു വെ​ബ് സൈ​റ്റ് വ​ഴി സ​മ്മാ​ന​പ​ദ്ധ​തി എ​ന്ന പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ത​നി​ക്ക് ഈ ​ത​ട്ടി​പ്പു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും, ത​ന്‍റെ പേ​രി​ൽ യാ​തൊ​രു സ​മ്മാ​ന​പ​ദ്ധ​തി​യോ സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ളോ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘ഒ​രു പ്ര​ത്യേ​ക കാ​ര്യം അ​റി​യി​ക്കാ​നാ​ണ് ഞാ​ൻ ഈ ​വി​ഡി​യോ ചെ​യ്യു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പ​റ​യാ​നാ​ണ്. ഒ​രു ലി​ങ്ക് ഒ​ക്കെ കൊ​ടു​ത്തി​ട്ട് സ​മ്മാ​ന​പ്പെ​രു​മ​ഴ എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്.

‘വെ​ൽ​ക്കം ടു ​ഗി​ന്ന​സ് പ​ക്രു, അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, നി​ങ്ങ​ളെ ഒ​രു റാ​ഫി​ൾ വി​ജ​യി ആ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു എ​ന്ന​ത് നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. അ​ത് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ൻ​പ് താ​ഴെ ഉ​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, ഇ​വി​ടെ റ​ജി​സ്റ്റ​ർ ചെ​യ്യു​ക’ എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ട് ഒ​രു ലി​ങ്ക് കൊ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up