x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ത്തി​രി​ച്ച​ത് സ​ൽ​മാ​ൻ ഖാ​നാ​ണ്, ഉ​ച്ഛ​യ്ക്കോ വൈ​കു​ന്നേ​ര​മൊ​ക്കെ​യാ​ണ് സെ​റ്റി​ലെ​ത്തു​ക: കാ​ജ​ൽ അ​ഗ​ർ​വാ​ൾ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 23, 2026 02:39 PM IST | Updated: July 23, 2026 02:39 PM IST

കാജൾ, സൽമാൻ ഖാൻ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ ശ്ര​ദ്ധേ​യ​മാ​യ ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ച്ച ന​ടി​യാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ബോ​ളി​വു​ഡ് പ്രോ​ജ​ക്റ്റു​ക​ളി​ൽ കാ​ജ​ൽ വ​ള​രെ കു​റ​ച്ചേ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ളൂ. ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും വ​ലി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച കാ​ജ​ൽ അ​ഗ​ർ​വാ​ൾ, ഹി​ന്ദി സി​നി​മ​യി​ൽ വി​ജ​യ​ക​ര​മാ​യ ഒ​രു ക​രി​യ​റി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്ന് തോ​ന്നി​ച്ചി​രു​ന്നു.

ര​ൺ​ദീ​പ് ഹൂ​ഡ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ച്ച 2016-ലെ '​ദോ ല​ഫ്‌​സോ​ൺ കി ​ക​ഹാ​നി' എ​ന്ന ചി​ത്ര​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യി അ​വ​ർ അ​ധി​കം വൈ​കാ​തെ ബോ​ളി​വു​ഡി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ശു​ഭ​ങ്ക​ർ മി​ശ്ര​യു​ടെ പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വേ, ഹി​ന്ദി പ്രോ​ജ​ക്റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ കാ​ര​ണ​മെ​ന്തെ​ന്ന് കാ​ജ​ൽ വ്യ​ക്ത​മാ​ക്കി.

എ​നി​ക്ക് സൗ​ത്തി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ബോ​ളി​വു​ഡി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ മു​ൻ​ഗ​ണ​ന എ​ണ്ണ​ത്തേ​ക്കാ​ൾ ഗു​ണ​നി​ല​വാ​ര​ത്തി​നാ​യി​രു​ന്നു. സൗ​ത്ത് എ​നി​ക്ക് അ​ത്ത​രം വേ​ഷ​ങ്ങ​ൾ ധാ​രാ​ള​മാ​യി ന​ൽ​കു​ന്നു​ണ്ടാ​യി​രു​ന്നു, അ​ങ്ങ​നെ​യെ​ങ്കി​ൽ ഞാ​ൻ എ​ന്തി​നാ​ണ് ബോ​ളി​വു​ഡി​ൽ സാ​ധാ​ര​ണ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്? ഭാ​ഷ എ​നി​ക്ക് ഒ​രി​ക്ക​ലും ഒ​രു ത​ട​സ​മാ​യി​രു​ന്നി​ല്ല. സി​നി​മ നി​ർ​മാ​ണ​ത്തി​ന്‍റെ ക​ല ഞാ​ൻ ആ​സ്വ​ദി​ക്കു​ന്നു. എ​ന്‍റെ തൊ​ഴി​ലി​നെ പ്ര​ണ​യി​ക്കാ​ൻ എ​നി​ക്ക് ഏ​ഴ് സി​നി​മ​ക​ൾ വേ​ണ്ടി​വ​ന്നു. പ്ര​ണ​യി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ഞാ​ൻ അ​തി​നോ​ട് വ​ള​രെ പൂ​ർ​ണ​മാ​യി പ്ര​തി​ജ്ഞാ​ബ​ദ്ധ​യാ​യി​രു​ന്നു. കാ​ജ​ൽ പ​റ​ഞ്ഞു.

ബോ​ളി​വു​ഡി​ലെ സ​മ​യ​നി​ഷ്ഠ​യി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും കാ​ജ​ൽ സം​സാ​രി​ച്ചു. "ബോ​ളി​വു​ഡ് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്ന് സ​മ​യ​നി​ഷ്ഠ ക​ണ്ടു പ​ഠി​ക്ക​ണം. ഹി​ന്ദി സി​നി​മ​ക​ളി​ൽ ഒ​ന്നും കൃ​ത്യ​സ​മ​യ​ത്ത​ല്ല ന​ട​ക്കു​ന്ന​ത്. സൗ​ത്തി​ൽ അ​വ​ർ കൃ​ത്യ സ​മ​യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​മ​യ​ത്തി​ന് സെ​റ്റി​ലെ​ത്തി എ​നി​ക്ക് ശീ​ല​മു​ണ്ട്, അ​തു ത​ന്നെ​യാ​ണ് ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തും. എ​ന്നാ​ൽ ഹി​ന്ദി​യി​ൽ സ​മ​യ​ക്ര​മം വ​ള​രെ മോ​ശ​മാ​ണ്- കാ​ജ​ൽ പ​റ​യു​ന്നു.

ഏ​തു താ​ര​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം കാ​ത്തി​രു​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, സ​ൽ​മാ​ൻ ഖാ​ൻ ആ​ണ് എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ത്തി​രു​ത്തി​യി​ട്ടു​ള്ള​ത്, എ​നി​ക്ക​ത് ശീ​ല​മി​ല്ലാ​യി​രു​ന്നു. അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു. അ​ദ്ദേ​ഹം ഉ​ച്ച​യ്ക്കോ വൈ​കു​ന്നേ​ര​മോ ഒ​ക്കെ​യാ​ണ് വ​ന്നി​രു​ന്ന​ത്, അ​തി​നാ​ൽ സെ​റ്റി​ലു​ണ്ടാ​യി​രു​ന്ന ജി​മ്മി​ൽ ഞാ​ൻ വ്യാ​യാ​മം ചെ​യ്യാ​ൻ പോ​കു​മാ​യി​രു​ന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ സ​മ​യ​നി​ഷ്ഠ​യും അ​ച്ച​ട​ക്ക​വു​മാ​ണ് എ​നി​ക്ക് ശീ​ലം എ​ന്നാ​യി​രു​ന്നു കാ​ജ​ലി​ന്‍റെ മ​റു​പ​ടി.

ബോ​ളി​വു​ഡി​ൽ നി​ന്ന് സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​യ വേ​ഷ​ങ്ങ​ളും, പു​രോ​ഗ​മ​ന​പ​ര​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളും എ​ഴു​താ​ൻ സൗ​ത്ത് ഇ​പ്പോ​ൾ പ​ഠി​ക്കു​ക​യാ​ണ്. അ​വ​ർ​ക്കി​പ്പോ​ൾ സ്ത്രീ​ക​ളു​ടെ പൊ​ക്കി​ളി​നോ​ട് അ​മി​ത താ​ത്പ​ര്യ​മി​ല്ല. ഞാ​ൻ എ​പ്പോ​ഴും അ​തി​ൽ ഒ​രു പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്നു, ഇ​ത്ത​രം വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​മി​ല്ല- കാ​ജ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Kajal Aggarwal Salman Khan Bollywood News Cinema News

Recent News

Corehub Up