Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Climax

ട്വ​ന്‍റി 20 ക്ലൈ​മാ​ക്സി​ൽ ഇ​ല്ലാ​തെ പോ​യ​തി​ന് ര​ണ്ടി​ട​ത്ത് ര​ണ്ട് കാ​ര​ണം പ​റ​ഞ്ഞ് ജ​യ​റാം; ഏ​ത് വി​ശ്വ​സി​ക്ക​ണ​മെ​ന്ന് പ്രേ​ക്ഷ​ക​ർ

ജോ​ഷി​യു​ടെ മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം ട്വ​ന്‍റി 20യി​ലെ ജ​യ​റാ​മി​ന്‍റെ ക്ലൈ​മാ​ക്സി​ലെ അ​സാ​ന്നി​ധ്യ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ചി​ത്രം റി​ലീ​സ് ചെ​യ്തി​ട്ട് 20 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും ആ ​ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്.

ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് ഫൈ​റ്റി​ന് ശേ​ഷം സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് ന​ട​ന്നു വ​രു​ന്ന മാ​സ് രം​ഗ​ത്തി​ൽ ന​ട​ൻ ജ​യ​റാം എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ത്തി​ന് താ​രം പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ൽ ന​ൽ​കി​യ വ്യ​ത്യ​സ്ത മ​റു​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ത​മി​ഴി​ൽ ഒ​രു കാ​ര​ണ​വും മ​ല​യാ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ൽ ജ​യ​റാം പ​റ​ഞ്ഞ മ​റ്റൊ​രു കാ​ര​ണ​വും ത​മ്മി​ലു​ള്ള വൈ​രു​ധ്യ​മാ​ണ് പ്രേ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ൽ താ​ൻ ഇ​ല്ലാ​ത്ത​തി​ന്‍റെ കാ​ര​ണം ജ​യ​റാം ഒ​രു ത​മി​ഴ് ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

‘‘ഒ​ന്നു​കൂ​ടി ക​ണ്ടു നോ​ക്കൂ, അ​വ​സാ​നം ഈ ​ഒ​രാ​ൾ മാ​ത്രം അ​തി​ൽ ഉ​ണ്ടാ​കി​ല്ല. ('ട്വ​ന്‍റി 20 സി​നി​മ​യി​ലെ ക്ലൈ​മാ​ക്സ് ചി​ത്രം) എ​ന്താ​ണെ​ന്നാ​ൽ, അ​തി​ന്‍റെ ക്ലൈ​മാ​ക്സ് ഷൂ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ എ​ന്‍റെ പോ​ർ​ഷ​ൻ ഫൈ​റ്റ് ഒ​ക്കെ ക​ഴി​ഞ്ഞു. അ​വ​സാ​നം ഈ ​അ​ഞ്ചു പേ​രും ചേ​ർ​ന്ന് ന​ട​ന്നു വ​രു​ന്ന ഒ​രു ഷോ​ട്ട് മാ​ത്രം എ​ടു​ക്കാ​നു​ണ്ട്. ജോ​ഷി സാ​റാ​ണ് ഡ​യ​റ​ക്ട​ർ അ​തെ​ന്താ​യാ​ലും ഈ ​ഫൈ​റ്റ് ഒ​ക്കെ ക​ഴി​ഞ്ഞ് എ​ങ്ങ​നെ വ​രു​മെ​ന്ന് നോ​ക്കി​യി​ട്ടേ എ​ടു​ക്കാ​ൻ പ​റ്റൂ എ​ന്ന് പ​റ​ഞ്ഞു.

ഇ​നി ര​ണ്ടു ദി​വ​സം കൂ​ടി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ക​റ​ക്റ്റ് ദീ​പാ​വ​ലി സ​മ​യം. സ​ർ എ​നി​ക്ക് വീ​ട്ടി​ൽ പോ​ക​ണം, ചെ​ന്നൈ​യി​ൽ പോ​ക​ണം.‘​നി​ന​ക്ക് ദീ​പാ​വ​ലി​യാ​ണോ വ​ലു​ത്? അ​തോ അ​വ​സാ​നം എ​ല്ലാ​വ​രും അ​ഞ്ചു പേ​രും ന​ട​ന്നു വ​രു​ന്ന​താ​ണോ വ​ലു​ത്?’ എ​ന്ന് സ​ർ ചോ​ദി​ച്ചു. ഞാ​ൻ ആ​ലോ​ചി​ച്ചു. ‘സ​ർ, എ​നി​ക്ക് ദീ​പാ​വ​ലി​യാ​ണ് പ്ര​ധാ​നം’. ‘എ​ങ്കി​ൽ പൊ​യ്ക്കോ’ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഒ​രു മ​ല​യാ​ളം ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ അ​വ​താ​ര​ക ഇ​തേ ചോ​ദ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ ജ​യ​റാം ന​ൽ​കി​യ മ​റു​പ​ടി മ​റ്റൊ​ന്നാ​യി​രു​ന്നു.

‘‘സ​ത്യം, ശ​രി​യാ​ണ്. ശ​രി​യാ​ണ്. അ​ത​ങ്ങ​നെ​യാ, ജോ​ഷി സാ​റി​നോ​ട് ഞാ​ൻ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. എ​ന്‍റെ സീ​ൻ ഒ​ക്കെ ക​ഴി​ഞ്ഞു, ആ ​ഫൈ​റ്റി​ന്‍റെ​യൊ​ക്കെ ക​ഴി​ഞ്ഞു. ‘വെ​യ്റ്റ് ചെ​യ്യെ​ടാ, നി​ങ്ങ​ള​ഞ്ചു​പേ​രും കൂ​ടി ന​ട​ന്നു വ​രു​ന്ന ആ ​ഷോ​ട്ടും കൂ​ടി എ​ടു​ത്താ​ല്‍...' എ​ന്ന് അ​ദ്ദേ​ഹം പ​റ​യും. ഞാ​ൻ പ​റ​യും, ‘സ​ർ എ​ടു​ക്ക് സാ​ർ’, ‘വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ എ​ടു​ക്കാം’ എ​ന്ന് പ​റ​ഞ്ഞു.

അ​ന്ന് അ​ങ്ങ​നെ പോ​യി പോ​യി വൈ​കു​ന്നേ​രം ആ​യി​ട്ടും എ​ടു​ക്കാ​ൻ പ​റ്റി​യി​ല്ല. അ​പ്പൊ അ​ടു​ത്ത ദി​വ​സ​മാ​യി, രാ​വി​ലെ തൊ​ട്ട് ഞാ​ൻ പ​റ​ഞ്ഞു, ‘സ​ർ ഇ​ത് എ​ടു​ക്ക്’, ‘ഇ​പ്പൊ എ​ടു​ക്കാം, ഇ​പ്പൊ എ​ടു​ക്കാം’' എ​ന്ന് പ​റ​ഞ്ഞു.

അ​ങ്ങ​നെ പ​റ​ഞ്ഞ് പ​റ​ഞ്ഞ് അ​ന്നും എ​ടു​ക്കാ​ൻ പ​റ്റി​യി​ല്ല. തീ​രു​മാ​നം പി​ന്നെ എ​ന്റെ​യാ​ണ് എ​ടു​ക്കേ​ണ്ട​ത്... എ​നി​ക്ക് അ​തി​ന് (ശ​ബ​രി​മ​ല​യ്ക്ക്) പോ​ക​ണം. അ​ത് വേ​ണ്ടെ​ന്നു വ​ച്ചി​ട്ട്, ഈ ​അ​ഞ്ചു​പേ​രി​ൽ ന​ട​ന്നു വ​രു​ന്ന​താ​ണോ ഏ​താ​ണ് വ​ലു​ത് എ​ന്ന് ചി​ന്തി​ച്ച​പ്പോ, എ​നി​ക്ക് അ​താ​ണ് വ​ലു​തെ​ന്ന് തോ​ന്നി.’’

ത​മി​ഴ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ 'ദീ​പാ​വ​ലി' എ​ന്നും, മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ 'ശ​ബ​രി​മ​ല' എ​ന്നും താ​രം മാ​റ്റി​പ്പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന് പ്രേ​ക്ഷ​ക​ർ ചോ​ദി​ക്കു​ന്നു.

ഇ​ത് കൂ​ടാ​തെ, കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​തു​കൊ​ണ്ടാ​ണ് ജ​യ​റാം ക്ലൈ​മാ​ക്സി​ൽ ഉ​ണ്ടാ​കാ​തി​രു​ന്ന​തെ​ന്ന മ​റ്റൊ​രു ക​ഥ​യും മു​ൻ​പ് പ്ര​ച​രി​ച്ചി​രു​ന്ന​താ​യി പ്രേ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News

Corehub Up