Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Close Watch

അ​ഴി​മ​തി​ക്ക് അ​റു​തി​യി​ല്ല, നി​രീ​ക്ഷ​ണം ക​ന​പ്പി​ച്ച് വി​ജി​ല​ൻ​സ്

തൃ​​​ശൂ​​​ർ: അ​​​ഴി​​​മ​​​തി​​​ക്ക് അ​​​റു​​​തി​​​യി​​​ല്ലാ​​​തെ, അ​​​ഞ്ച​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് കേ​​​സു​​​ക​​​ൾ 848. ഈ ​​​വ​​​ർ​​​ഷം അ​​​ഞ്ചു ​മാ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ഴേ​​​ക്കും കേ​​​സു​​​ക​​​ൾ 75 ആ​​​യി. 2021ൽ ​​​മൊ​​​ത്തം കേ​​​സു​​​ക​​​ൾ 101 ആ​​​യി​​​രു​​​ന്ന​​​ത് 2022 ആ​​​യ​​​പ്പോ​​​ൾ 190 ആ​​​യി വ​​​ർ​​​ധി​​​ച്ചു. തു​​​ട​​​ർ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 161, 120, 201 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കി​​​ട​​​യി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ന​​​ട​​​പ​​​ടി​​​ക​​​ളും വ്യാ​​​പ​​​ക​​​മാ​​​ക്കി​​​യി​​​ട്ടും യാ​​​തൊ​​​രു ഗു​​​ണ​​​വു​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. അ​​​ഴി​​​മ​​​തി​​​ക്കു ത​​​ട​​​യി​​​ടാ​​​ൻ നി​​​രീ​​​ക്ഷ​​​ണം ക​​​ന​​​പ്പി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സ്.

പു​​​തി​​​യ കേ​​​സു​​​ക​​​ൾ കു​​​മി​​​ഞ്ഞു​​​കൂ​​​ടു​​​ന്പോ​​​ൾ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ൻ വ​​​ർ​​​ധ​​​ന​​യാ​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. 2021ൽ 1030 ​​​കേ​​​സു​​​ക​​​ളാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ണ നേ​​​രി​​​ട്ടി​​​രു​​​ന്ന​​​ത്. തു​​​ട​​​ർ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ല​​​ത് 1405, 1104, 1254, 1204 എ​​​ന്നി​​​ങ്ങ​​​നെ ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ലു​​​ക​​​ളോ​​​ടെ വ​​​ർ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം പ​​​കു​​​തി​​​യാ​​​കു​​​ന്പോ​​​ഴേ​​​ക്കും കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 3565 ആ​​​യി വ​​​ൻ​​​ കു​​​തി​​​പ്പാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ചാ​​​ര​​​ണ​​​യി​​​ലു​​​ള്ള കേ​​​സു​​​ക​​​ളു​​​ടെ​​​യും പു​​​തി​​​യ കേ​​​സു​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണ​​​മെ​​​ടു​​​ത്താ​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന കേ​​​സു​​​ക​​​ൾ കു​​​റ​​​വാ​​​ണ്. അ​​​ഞ്ച​​​ര​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 307 പേ​​​ർ​​​ക്കു​​​മാ​​​ത്ര​​​മാ​​​ണ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം പ​​​കു​​​തി​​​യോ​​​ടെ 22 കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷ വി​​​ധി​​​ച്ച​​​പ്പോ​​​ൾ 2021ൽ 20 ​​​കേ​​​സു​​​ക​​​ളി​​​ലാ​​​ണു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. 2022 മു​​​ത​​​ൽ 25 വ​​​രെ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 75, 54, 98, 38 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്.

ഈ ​​​വ​​​ർ​​​ഷം നി​​​ല​​​വി​​​ൽ 21 കേ​​​സു​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു‌. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ, ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ഴേ​​​ക്കും നൂ​​​റി​​​ൽ​​​കൂ​​​ടു​​​ത​​​ൽ കേ​​​സു​​​ക​​​ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ടാ​​​നാ​​​ണു സാ​​​ധ്യ​​​ത. 2021ൽ 148 ​​​കേ​​​സു​​​ക​​​ളി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പി​​​ന്നീ​​​ടു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 74, 128, 94, 120 കേ​​​സു​​​ക​​​ളി​​​ൽ കു​​​റ്റ​​​പ​​​ത്രം ന​​​ല്കി.

വി​​​ജി​​​ല​​​ൻ​​​സ് എ​​​ൻ​​​ക്വ​​​യ​​​റി​​​ക​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളും കു​​​റ്റ​​​പ​​​ത്ര​​​സ​​​മ​​​ർ​​​പ്പ​​​ണ​​​വും വി​​​ചാ​​​ര​​​ണ​​​യു​​​മെ​​​ല്ലാം ഇ​​​നി​​​യും വ​​​ർ​​​ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. 2026ൽ 34 ​​​വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ച്ചു.

Latest News

Corehub Up