Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Club

100 കോ​ടി ക്ല​ബ്ബി​ൽ! എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​വ​ർ​ഷം പി​ആ​ർ പ്രവർത്തനത്തിനു​ ചെ​ല​വി​ട്ട​ത് 100 കോ​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന വ​​​​ര്‍​ഷം പി​​​​ആ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തി​​​​നാ​​​​യി കി​​​​ഫ്ബി​​​​യി​​​​ല്‍നി​​​​ന്നു ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് നൂ​​​​റ് കോ​​​​ടി​​​​യ​​​​ല​​​​ധി​​​​കം രൂ​​​​പ. കി​​​​ഫ്ബി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ ത​​​​ത്വ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ച്ചുകൊ​​​​ണ്ടാ​​​​ണ് ‘എ​​​​ന്‍റെ കേ​​​​ര​​​​ളം’, ‘സി​​​​എം വി​​​​ത്ത് മി’ ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്കാ​​​​യി 2025-26 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 100 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍.

2025-26 വ​​​​ര്‍​ഷ​​​​ത്തെ കി​​​​ഫ്ബി​​​​യു​​​​ടെ ഓ​​​​ഡി​​​​റ്റ് ചെ​​​​യ്ത ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം, സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നാ​​​​ലാം വാ​​​​ര്‍​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 2025 ഏ​​​​പ്രി​​​​ല്‍-​​​​മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ‘എ​​​​ന്‍റെ കേ​​​​ര​​​​ളം’ പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 96.44 കോ​​​​ടി രൂ​​​​പ​​​​യും ‘സി​​​​എം വി​​​​ത്ത് മി’ പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 6.14 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​ണ് ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്. പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചെ​​​​ല​​​​വു​​​​ക​​​​ള്‍ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ര​​​​ണ്ടു ചെ​​​​ല​​​​വു​​​​ക​​​​ളും വ​​​​രു​​​​ത്തി​​​​യ​​​​ത്. കൂ​​​​ടാ​​​​തെ, അ​​​​വ നേ​​​​രി​​​​ട്ടു​​​​ള്ള പ്രോ​​​​ജ​​​​ക്റ്റ് ചെ​​​​ല​​​​വു​​​​ക​​​​ളാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നസൗ​​​​ക​​​​ര്യ​​​​ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് കി​​​​ഫ്ബി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം. കി​​​​ഫ്ബി​​​​യു​​​​ടെ ഫ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വാ​​​​യ്പ​​​​ക​​​​ളാ​​​​ണെ​​​​ന്നി​​​​രി​​​​ക്കെ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കോ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ള്‍​ക്കോ​​​​ അ​​തു ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ല. സൂ​​​​രി ആ​​​​ന്‍​ഡ് ക​​​​മ്പ​​​​നി ന​​​​ട​​​​ത്തി​​​​യ ഓ​​​​ഡി​​​​റ്റിം​​​​ഗി​​​​ലാ​​​​ണ് ഈ ​​​​പ​​​​രാ​​​​മ​​​​ർശ​​മു​​ള​​​​ള​​​​ത്.

Latest News

Corehub Up