പാലക്കാട്: ചിറ്റൂർ ലയൺസ് ക്ലബിന്റെ 2026 - 27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. ഗസാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ബേബി ഷക്കീല അധ്യക്ഷയായി. പ്രദീപ് മേനോൻ, സുകുമാർ, അനൂപ്, മനോജ് മേനോൻ, പത്മജ, സുനിൽകുമാർ, നൂർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സുനിൽകുമാർ- പ്രസിഡന്റ്, നൂർ മുഹമ്മദ്- സെക്രട്ടറി, ഭവദാസ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : nattu vishesham Chittoor Lions Club