Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collar

ചക്കക്കൊമ്പനെ മെരുക്കി കോളറിടീക്കാൻ പദ്ധതി

മൂ​ന്നാ​ര്‍: ജ​ന​വാ​സ മേ​ഖ​ല​ക​ളെ വി​റ​പ്പി​ക്കു​ന്ന ച​ക്ക​ക്കൊമ്പ​നെ ത​ള​യ്ക്കാ​ന്‍ വ​നം വ​കു​പ്പ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കു​ന്നു. ഇ​തി​ന് ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​റേ​ഞ്ച് സ​ര്‍ക്കി​ള്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ക്ക് അ​നു​മ​തി ന​ല്‍കി​യി​രു​ന്നു.

ആ​ന​യെ മ​യ​ക്കു​വെ​ടിവ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ച്ച് ഇ​വി​ടെത്ത​ന്നെ വി​ടാ​നാ​ണ് തീ​രു​മാ​നം. ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ധു​നി​ക റോ​ഡി​യോ കോ​ള​റാ​ണ് ഘ​ടി​പ്പി​ക്കു​ന്ന​ത്.

മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തു​ക. ഇ​തി​ന് ര​ണ്ട് കു​ങ്കി ആ​ന​ക​ളു​ടെ സ​ഹാ​യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വ​യ​നാ​ട്ടി​ല്‍നി​ന്നും എ​ത്തി​ക്കു​ന്ന വി​ക്രം, ഭ​ര​ത് എ​ന്നീ കു​ങ്കി​യാ​ന​ക​ളെ​യാ​ണ് ദൗ​ത്യ​ത്തി​നാ​യി നി​യോ​ഗി​ക്കു​ക.

സ​മീ​പ​നാ​ളി​ലെ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള്‍ക്കും പ​രി​ശോ​ധ​ന​ക​ള്‍ക്കും ശേ​ഷ​മാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. നേ​ര​ത്തേ ജി​ല്ല​യി​ലെ​ത്തി​യ വ​നം​മ​ന്ത്രി​യും പ്ര​ശ്‌​ന​ക്കാ​രാ​യ ആ​ന​ക​ളെ പി​ടി​ച്ചു​മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചി​ന്ന​ക്ക​നാ​ലിലെ ആ​ന​ക​ളി​ല്‍ ച​ക്ക​ക്കൊ​മ്പ​നാ​ണ് കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​ക്കാ​ര​നെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up