Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Combination Drugs

16 ഫി​ക്സ​ഡ് ഡോ​സ് കോ​മ്പി​നേ​ഷ​ൻ മ​രു​ന്നു​ക​ൾ​ക്ക് നി​രോ​ധ​നം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​സു​​​​ര​​​​ക്ഷ മു​​​​ൻ​​​​നി​​​​ർ​​​​ത്തി 16 ഫി​​​​ക്സ​​​​ഡ് ഡോ​​​​സ് കോ​​​​മ്പി​​​​നേ​​​​ഷ​​​​ൻ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​വും വി​​​​ത​​​​ര​​​​ണ​​​​വും വി​​​​പ​​​​ണ​​​​ന​​​​വും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​രോ​​​​ധി​​​​ച്ചു.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ഡ്ര​​​​ഗ്സ് ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​ഡ്വൈ​​​​സ​​​​റി ബോ​​​​ർ​​​​ഡ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച വി​​​​ദ​​​​ഗ്ധ​​​സ​​​​മി​​​​തി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഇ​​​​ത്ത​​​​രം മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഗു​​​​ണ​​​​ത്തേ​​​​ക്കാ​​​​ളേ​​​റെ ദോ​​​​ഷം ചെ​​​​യ്യു​​​​മെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

1940ലെ ​​​​ഡ്ര​​​​ഗ്സ് ആ​​​​ൻ​​​​ഡ് കോ​​​​സ്മെ​​​​റ്റി​​​​ക്സ് ആ​​​​ക്‌​​​ടി​​​ന്‍റെ സെ​​​​ക്‌​​​ഷ​​​​ൻ 26എ ​​​​പ്ര​​​​കാ​​​​രം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഈ ​​​​നി​​​​രോ​​​​ധ​​​​ന​​​​പ്പ​​​ട്ടി​​​​ക​​​​യി​​​​ൽ വേ​​​​ദ​​​​ന​​​​സം​​​​ഹാ​​​​രി​​​​ക​​​​ൾ, ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​​ൾ, പേ​​​​ശി​​​വ​​​​ലി​​​​വ് ത​​​​ട​​​​യു​​​​ന്ന മ​​​​രു​​​​ന്നു​​​​ക​​​​ൾ, ച​​​​ർ​​​​മ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ള്ള ചി​​​​ല പ്ര​​​​ത്യേ​​​​ക ക്രീ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​യു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

അ​​​​സി​​​​റ്റൈ​​​​ൽ സാ​​​​ലി​​​​സി​​​​ലി​​​​ക് ആ​​​​സി​​​​ഡും എ​​​​ത്തോ​​​​ഹെ​​​​പ്റ്റാ​​​​സി​​​​നും ചേ​​​​ർ​​​​ന്ന കോ​​​​മ്പി​​​​നേ​​​​ഷ​​​​ൻ, പാ​​​​ര​​​​സെ​​​​റ്റാ​​​​മോ​​​​ളും ഡി​​​​സൈ​​​​ക്ലോ​​​​മി​​​​നും ചേ​​​​ർ​​​​ന്ന ചി​​​​ല മ​​​​രു​​​​ന്നു​​​​ക​​​​ൾ, അ​​​​മോ​​​​ക്സി​​​​സി​​​​ൻ, സെ​​​​ഫാ​​​​ഡ്രോ​​​​ക്സി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ഫി​​​​ക്സ​​​​ഡ് ഡോ​​​​സ് കോ​​​​മ്പി​​​​നേ​​​​ഷ​​​​ൻ മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ലോ​​​​വേ​​​​ര​​​​യും വൈ​​​​റ്റ​​​മി​​​​ൻ ഇ​​​യും ചേ​​​​ർ​​​​ന്ന ചി​​​​ല ച​​​​ർ​​​​മ​​​​സം​​​​ര​​​​ക്ഷ​​​​ണ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും നി​​​​രോ​​​​ധി​​​​ച്ച​​​​വ​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്.

ര​​​​ണ്ടോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ സ​​​​ജീ​​​​വ ഔ​​​​ഷ​​​​ധ​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഒ​​​​രു നി​​​​ശ്ചി​​​​ത അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ ചേ​​​​ർ​​​​ത്ത് ഒ​​​​രൊ​​​​റ്റ മ​​​​രു​​​​ന്നാ​​​​യി (ഗു​​​​ളി​​​​ക​​​​യോ സി​​​​റ​​​​പ്പോ) നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​യാ​​​​ണ് ഫി​​​​ക്സ​​​​ഡ് ഡോ​​​​സ് കോ​​​​മ്പി​​​​നേ​​​​ഷ​​​​ൻ അ​​​​ഥ​​​​വാ കൂ​​​​ട്ടു​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രേ​​​​സ​​​​മ​​​​യം ഒ​​​​ന്നി​​​​ല​​​​ധി​​​​കം ഗു​​​​ളി​​​​ക​​​​ക​​​​ൾ ക​​​​ഴി​​​​ക്കേ​​​​ണ്ടി​​​വ​​​​രു​​​​ന്ന അ​​​​വ​​​​സ്ഥ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ഇ​​​​ത്ത​​​​രം കൂ​​​​ട്ടു​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up