Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committees

സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ര​ക്ഷി​താ​ക്ക​ളി​ല്‍ നി​ന്ന് അം​ഗ​ങ്ങ​ളെ നി​യ​മി​ക്ക​ണം

പ​ര​വൂ​ര്‍: രാ​ജ്യ​ത്തെ സ്‌​കൂ​ള്‍ ഭ​ര​ണ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കും പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​നും കൂ​ടു​ത​ല്‍ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന നി​ര്‍​ണാ​യ​ക പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളു​ടെ (എ​സ്എം​സി) അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ര​ക്ഷി​താ​ക്ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്നു.

പ്രീ-​പ്രൈ​മ​റി മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​പ​രി​ഷ്‌​കാ​രം. പു​തി​യ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ല്ലെ​ങ്കി​ല്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സ​മി​തി​യു​ടെ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്കും. സ​മി​തി​യു​ടെ കീ​ഴി​ല്‍ അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ള്‍​ക്കും സ്‌​കൂ​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നു​മാ​യി ര​ണ്ട് ഉ​പ​സ​മി​തി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന​ത്. 100 കു​ട്ടി​ക​ള്‍ വ​രെ​യു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ 12-15 അം​ഗ​ങ്ങ​ളും, 500-ല്‍ ​അ​ധി​കം കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ല്‍ 20-25 അം​ഗ​ങ്ങ​ളും സ​മി​തി​യി​ല്‍ ഉ​ണ്ടാ​ക​ണം. പ്രാ​ദേ​ശി​ക അ​ഥോ​റി​റ്റി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കും സ​മി​തി​യി​ല്‍ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കും.

സ​മ​ഗ്ര ശി​ക്ഷ, പി.​എം പോ​ഷ​ണ്‍, നി​പു​ണ്‍ ഭാ​ര​ത് തു​ട​ങ്ങി​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ഈ ​സ​മി​തി​ക്കാ​യി​രി​ക്കും. കൂ​ടാ​തെ 30 ല​ക്ഷം രൂ​പ വ​രെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട് ന​ട​ത്താ​നു​ള്ള അ​ധി​കാ​ര​വും സ​മി​തി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. 2009-ലെ ​വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ​മി​തി​യി​ലെ നാ​ലി​ല്‍ മൂ​ന്ന് ഭാ​ഗം അം​ഗ​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളാ​യി​രി​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കും. ഇ​തി​ല്‍ പ​കു​തി പേ​ര്‍ സ്ത്രീ​ക​ളാ​യി​രി​ക്ക​ണം.

ര​ണ്ട് വ​ര്‍​ഷ​മാ​ണ് സ​മി​തി​യു​ടെ കാ​ലാ​വ​ധി. ഓ​രോ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും സ്‌​കൂ​ള്‍ മേ​ധാ​വി സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണം. സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സ്വ​ന്തം നി​ല​യി​ല്‍ ച​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന മാ​തൃ​ക​യാ​യാ​ണ് ഈ ​മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​മാ​റ്റ​ങ്ങ​ള്‍ സ്‌​കൂ​ള്‍ ഭ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​ത​യും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​വും കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up