കരൂർ: കരൂര്‍ പഞ്ചായത്തില്‍ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിനൊപ്പംനിന്ന് വിജയിച്ച സ്വതന്ത്ര അംഗം പ്രിന്‍സ് കുര്യത്തിനെ കൂറുമാറ്റി പഞ്ചായത്ത് അധ്യക്ഷപദവി നല്‍കിയാണ് ഇടതുമുന്നണി ഭരണം പിടിച്ചത്. എന്നാല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഈ നേട്ടം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല.
വോട്ടിംഗിലൂടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിലെ സി.ആര്. സജീവിന് ലഭിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പയസ് മാണിയും വിജയിച്ചു. ഇതോടെ തന്ത്രപ്രധാനമായ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ യുഡിഎഫിന്റെ നിയന്ത്രണത്തിലായി.
Tags : nattu vishesham two standing committees UDF gets