x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ത​യ്ക്ക് വീ​തി​യൊ​രു​ക്കി എ​സ്എ​ൻ​ഡി​പി യോ​ഗം

വെബ് ഡെസ്ക്
Published: October 20, 2026 01:02 AM IST | Updated: October 20, 2026 01:02 AM IST

മ​തി​ൽ പൊ​ളി​ച്ചു നീ​ക്കുന്ന ശാ​ഖാ പ്ര​വ​ർ​ത്ത​ക​ർ

ക​റു​ക​ച്ചാ​ൽ: പാ​ത​യ്ക്ക് വീ​തി​യൊ​രു​ക്കി എ​സ്എ​ൻ​ഡി​പി യോ​ഗ​വും. റോ​ഡു വി​ക​സ​ന​ത്തി​നു ത​ട​സ​മാ​യി നി​ന്ന ഗു​രു​മ​ന്ദി​ര​ത്തി​ന്‍റെ മ​തി​ൽ പൊ​ളി​ച്ചു നീ​ക്കി ശാ​ഖാ പ്ര​വ​ർ​ത്ത​ക​ർ.

ക​റു​ക​ച്ചാ​ൽ ഗു​രു​മ​ന്ദി​രം - നെ​ത്ത​ല്ലൂ​ർ കു​രി​ശു​ക​വ​ല ബൈ​പാ​സ് റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നു ത​ട​സ​മാ​യി വാ​ഴൂ​ർ റോ​ഡി​ൽ ടൗ​ണി​നു സ​മീ​പ​മു​ള്ള ഗു​രു​മ​ന്ദി​ര​ത്തി​ന്‍റെ മ​തി​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ശാ​ഖാ പ്ര​വ​ർ​ത്ത​ക​ർ പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ബൈ​പാ​സ് റോ​ഡി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്തെ വീ​തി​ക്കു​റ​വ് റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യ​ത് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്തെ മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ, ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ എ​ന്നി​വ​ർ ക​റു​ക​ച്ചാ​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം 58-ാം ന​മ്പ​ർ ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, സെ​ക്ര​ട്ട​റി എ​ൻ.​ടി. ജ​യ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യോ​ഗം ചേ​ർ​ന്ന് മ​തി​ൽ പൊ​ളി​ച്ചു നീ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags :

Recent News

Corehub Up