x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വൈ​രം കെ​ടു​ത്തി തെ​രു​വു​നാ​യ്ക്കൾ

വെബ് ഡെസ്ക്
Published: October 20, 2026 12:45 AM IST | Updated: October 20, 2026 12:45 AM IST

അ​​തി​​ര​​മ്പു​​ഴ: നാ​​യ്ക്ക​​ളെ പേ​​ടി​​ച്ച് വ​​ഴി ന​​ട​​ക്കാ​​നാ​​കാ​​ത്ത സ്ഥി​​തി​​യാ​​ണ് അ​തി​ര​ന്പു​ഴ​യി​ൽ.

പ​​ള്ളി മൈ​​താ​​നം, തേ​​ൻ​​കു​​ളം ജം​​ഗ്ഷ​​നു സ​​മീ​​പ​​മു​​ള്ള താ​​ത്കാ​​ലി​​ക പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് പ​​രി​​സ​​രം, മാ​​ർ​​ക്ക​​റ്റ് ജം​​ഗ്ഷ​​ൻ, ഐ​​ടി​​ഐ പ​​രി​​സ​​രം, റെ​​യി​​ൽ​​വേ സ്‌​​റ്റേ​​ഷ​​ൻ പ​​രി​​സ​​രം, മ​​റാ​​മ്പ്, ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ലം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം നാ​​യ​ശ​ല്യം രൂ​​ക്ഷ​​മാ​​ണ്.

പു​​ല​​ർ​​ച്ചെ​​യും വൈ​​കി​​ട്ടും റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലേ​​ക്കും തി​​രി​​കെ​​യും പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ലേ​​ക്ക് നാ​​യ്ക്കൂ​​ട്ടം പാ​​ഞ്ഞെ​​ത്തു​​ന്ന​​ത് പ​​തി​​വാ​​ണ്. ഇ​​രു​​ട്ടി​​ൽ എ​​ത്തു​​ന്ന നാ​​യ്ക്ക​​ളെ കാ​​ണാ​​നാ​​കാ​​തെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ അ​​പ​​ക​​ട​​ത്തി​​ൽ പെ​​ടു​​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

പു​​റ​​ത്തു​​നി​​ന്നെ​​ത്തു​​ന്ന​​വ​​ർ നാ​​യ്ക്ക​​ൾ​​ക്ക് ഭ​​ക്ഷ​​ണം കൊ​​ടു​​ക്കു​​ന്ന​​താ​​ണ് പ്ര​​ത്യേ​​ക സ്ഥ​​ല​​ങ്ങ​​ളി​​ൽ നാ​​യ​​ക്കൂ​​ട്ടം ത​​മ്പ​​ടി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. പൊ​​തു​​സ്ഥ​​ല​​ത്ത് നാ​​യ​​ക​​ൾ ത​​മ്പ​​ടി​​ക്കു​​ന്ന​​ത് നി​​യ​​ന്ത്രി​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up