x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മാ ന​ട​നാ​യ​ ത​ന്നെ​യ​ല്ല, അ​ന്നം ത​രു​ന്ന ക​ർ​ഷ​ക​നെ​യാ​ണ് ആ​ദ​രി​ക്കേ​ണ്ട​തെ​ന്ന് ന​ട​ൻ പ്രേം​കു​മാ​ർ

വെബ് ഡെസ്ക്
Published: October 20, 2026 01:08 AM IST | Updated: October 20, 2026 01:08 AM IST

വൈ​ക്കം കി​ഴ​ക്കേ​ന​ട​യി​ൽ നി​ർ​മാ​ണം നി​ല​ച്ച കെ​എ​സ്എ​ഫ്ഡി​സി​യു​ടെ തി​യേ​റ്റ​ർ സ​മു​ച്ച​യം കാ​ണാ​നെ​ത്തി​യ കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​റി​നെ കെ. ​ബി​നി മോ​ൻ എം ​എ​ൽ എ ​ഷാ​ൾ അ​ണി​യി​ക്ക

വൈ​ക്കം: കു​റ​ച്ച് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ ത​നി​ക്ക് ആ​ദ​ര​വ് വേ​ണ്ടെ​ന്ന് ച​ല​ച്ചി​ത്ര ന​ട​നും കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ. താ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ക​ർ​ഷ​ക​നെ​യാ​ണ് ആ​ദ​രി​ക്കേ​ണ്ട​തെ​ന്നും ക​ർ​ഷ​ക​ൻ പ​ണി​മു​ട​ക്കി​യാ​ൽ നാ​ട് മു​ടി​യു​മെ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ ത​ന്നെ ആ​ദ​രി​ക്കാ​നാ​യി കൊ​ണ്ടു​വ​രു​ന്ന പൊ​ന്നാ​ട​ക​ൾ ദേ​ഹ​ത്തി​ടാ​തെ കൈ​യി​ലാ​ണ് വാ​ങ്ങു​ന്ന​ത്. ആ ​പൊ​ന്നാ​ട​ക​ൾ ശേ​ഖ​രി​ച്ച് വ​ച്ചു കു​റെ​യ​ധി​ക​മാ​കു​മ്പോ​ൾ പ​ത്ത​നാ​പു​ര​ത്തെ ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യി തീ​ർ​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​ണി​യി​ച്ച് താ​ൻ സ​ന്തോ​ഷി​ക്കു​മെ​ന്നും പ്രേം​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​ക്കം കി​ഴ​ക്കേ​ന​ട​യി​ൽ 85 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷം പ്ര​വൃ​ത്തി​ക​ൾ നി​ല​ച്ച കെ​എ​സ്എ​ഫ്ഡി​സി​യു​ടെ തി​യേ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ സ്ഥി​തി വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ. വൈ​ക്ക​വു​മാ​യി ത​നി​ക്ക് വൈ​കാ​രി​ക​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന പി. ​ബാ​ല​ച​ന്ദ്ര​ൻ ത​ന്‍റെ ഗു​രു​വാ​യി​രു​ന്നു. പി. ​ബാ​ല​ച​ന്ദ്ര​ന്‍റെ ഭാ​ര്യ​യും വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി​രു​ന്ന ശ്രീ​ല​താ ബാ​ല​ച​ന്ദ്ര​നും പ്ര​മു​ഖ നാ​ട​ക​ന​ട​നാ​യി​രു​ന്ന കാ​ലാ​ക്ക​ൽ കു​മാ​ര​ന്‍റെ മ​ക​ൾ മാ​ല​യും ത​ന്‍റെ സീ​നി​യ​റാ​യി സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ പ​ഠി​ച്ച​വ​രാ​ണ്. ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ച ക​ലാ​പ​ര​മാ​യും​സാം​സ്കാ​രി​ക​മാ​യി ഔ​ന്നി​ത്യ​മേ​റെ​യു​ള്ള ഒ​രി​ട​ത്ത് സി​നി​മ തി​യ​റ്റ​ർ പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ലെ​ന്നും പ്രേം​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


പ്രേ​ക്ഷ​ക​രെ ഏ​റെ ചി​രി​പ്പി​ച്ച അ​മ്മാ​വ എ​ന്ന വി​ളി​യോ​ടെ​യു​ള്ള ത​ന്‍റെ സ​വി​ശേ​ഷ​മാ​യ ചി​രി ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ആ​രാ​ധ​ക​രു​ടേ​യും ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു​കാ​ട്ടി വൈ​ക്ക​ത്തെ കോ​ഫി ഹൗ​സി​ലെ​ത്തി ചാ​യ​യും കു​ടി​ച്ചാ​ണ് പ്രേം​കു​മാ​ർ മ​ട​ങ്ങി​യ​ത്. കെ. ​ബി​നി​മോ​ൻ എം ​എ​ൽ എ , ​ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു

Tags :

Recent News

Corehub Up