എസി കനാല്‍ സംരക്ഷണ സമിതി സമ്മേളനം സമിതി ചെയര്മാന് നൈനാന് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: വെള്ളപ്പൊക്കത്തില്‍ നിന്നും കുട്ടനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുവാന്‍ നിര്‍മ്മിച്ച എസി റോഡിന്റെ നിർമാണത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി. നാഷണല്‍ ഹൈവേയുടെ പണികള്‍ പൂര്‍ത്തിയാകുന്നതോടെ എസി റോഡില്‍ തിരക്ക് വര്‍ധിക്കുകയും അപകടസാധ്യതയുടെ നിരക്ക് കൂടുകയും പ്രദേശവാസികള്‍ക്ക് എസി റോഡ് പേടിസ്വപ്നമായും മാറും. റോഡില്‍ പലഭാഗത്തുമുള്ള വീതി കുറവിന് പരിഹാരം കണ്ടെത്തണം.
ഓടകള്‍ ക്രമീകരിച്ച് ചെറുവാഹനങ്ങളുടെ പാര്‍ക്കിംഗ് സാധ്യമാക്കണം. റോഡിന് കുറകെ നിര്‍മ്മിച്ചിരിക്കുന്ന കലുങ്കുകള്‍ താഴ്ന്നുകൊണ്ടിരിക്കുന്നത് ലവലിംഗ് നടത്തണം. അപകട സാധ്യത കൂടുതലുള്ള ബ്ലാക്ക് പോയിന്റുകളില്‍ ബ്ലിങ്കിംഗ് ലൈറ്റുകള്‍ സ്ഥാപിക്കണം. ജനറല്‍ കണ്‍വീനര്‍ ടോമിച്ചന് കളങ്ങര അധ്യക്ഷത വഹിച്ചു. ജാഗ്രതാ സമ്മേളനം ചെയര്മാന് നൈനാന് തോമസ് ഉദ്ഘാടനം ചെയ്തു. അലക്സാണ്ടര്‍ പുത്തന്‍പുര വിഷയാവതരണം നടത്തി.
ബാബു കൊഴുപ്പക്കളം, സൈനോ തോമസ് മൂക്കോടി, ഷിബു കണ്ണമാലി, ജെയിംസ് കൊച്ചുകുന്നേൽ, സാബു കോയിപ്പള്ളി, അപ്പച്ചന്‍കുട്ടി ആശാ പറമ്പ്, തോമസ് വര്‍ക്കി വടുതല, സണ്ണിച്ചന് കക്കാട്ടുപറമ്പ്, റെജിമോന് എന്നിവര്‍ പ്രസംഗിച്ചു.
Tags :