x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ന്ത്വ​ന​തീ​രം വൃ​ദ്ധ​സ​ദ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 20, 2026 01:05 AM IST | Updated: October 20, 2026 01:05 AM IST

കാ​രി​ക്കോ​ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യിക്കിട​ക്കു​ന്ന വൃ​ദ്ധ​സ​ദ​നം.

ക​ടു​ത്തു​രു​ത്തി: മു​ള​ക്കു​ളം കാ​രി​ക്കോ​ട് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തും വ​ര്‍​ഷ​ങ്ങ​ളാ​യി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മാ​യ സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ത്തി​ന് സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

മു​ള​ക്കു​ളം കാ​രി​ക്കോ​ട് വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ താ​ത്കാ​ലി​ക നി​യ​മ​നം അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ള്‍​ക്കു​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മു​ഖേ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 39 ല​ക്ഷം രൂ​പ ആ​ദ്യ​ഗ​ഡു​വാ​യി അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ദീ​ര്‍​ഘ​നാ​ളാ​യി അ​നു​മ​തി​യി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

നാ​ട്ടി​ലെ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് സ്‌​നേ​ഹ​വും സു​ര​ക്ഷി​ത​ത്വ​വും മി​ക​ച്ച പ​രി​ച​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ക​ഴി​യു​ന്ന മാ​തൃ​കാ സ്ഥാ​പ​ന​മാ​യി സാ​ന്ത്വ​ന​തീ​രം വൃ​ദ്ധ​സ​ദ​ന​ത്തെ മാ​റ്റി​യെ​ടു​ക്കു​ക​യെ​ന്ന​താ​ണ് മു​ഖ്യ​ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2011-12 കാ​ല​ഘ​ട്ട​ത്തി​ല്‍ സ​മ​ര്‍​പി​ച്ച പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്ത ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജി​ല്ലാ വൃ​ദ്ധ​സ​ദ​നം കാ​രി​ക്കോ​ട് കേ​ന്ദ്ര​മാ​യി നി​ര്‍​മി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​ത്.

ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൂ​ര്‍​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മൂ​ന്ന് വ​ര്‍​ഷം മു​മ്പ് നി​ര്‍​വ​ഹി​ക്കു​ക​യു​ണ്ടാ​യി. തു​ട​ര്‍​ന്ന് മു​ള​ക്കു​ളം വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ മു​ട​ങ്ങി​കി​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ല്ലാം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ തു​ര്‍​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു കാ​രി​ക്കോ​ട് വൃ​ദ്ധ​സ​ദ​നം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ വ​കു​പ്പും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ക്കാ​ല​മാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കൂ​ട്ടാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള പ്ലാ​നിം​ഗ് ക​ര്‍​മ​സ​മി​തി പ്രോ​ജ​ക്ട് അം​ഗീ​ക​രി​ച്ചു​വൃ​ദ്ധ​സ​ദ​നം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് വേ​ണ്ടി ര​ണ്ടു വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി സ​ര്‍​ക്കാ​രി​ലേ​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പി​ച്ചി​ട്ടു​ണ്ട്.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മ​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നേ​രി​ട്ട് അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു മു​ള​ക്കു​ളം വൃ​ദ്ധ​സ​ദ​നം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഭാ​വി തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നും വേ​ണ്ടി 26 മു​ത​ല്‍ 30 വ​രെ ന​ട​ക്കാ​ന്‍ പോ​കു​ന്ന നി​യ​മ​സ​ഭാ കാ​ല​യ​ള​വി​ല്‍ മ​ന്ത്രി​ത​ല​ത്തി​ലും ഉ​ദ്യാ​ഗ​സ്ഥ​ത​ല​ത്തി​ലും യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

 

Tags :

Recent News

Corehub Up