നാലുന്നാക്കൽ മാർ ഇഗ്നാത്തിയോസ് യുവജന പ്രസ്ഥാനം സംഘടിപ്പിച്ച പ്രഥമ ഫാ. ജേക്കബ് ഇടത്തറ എവറോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ
നാലുന്നാക്കൽ: നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ വലിയപള്ളിയുടെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ഫാ. ജേക്കബ് ഇടത്തറയുടെ അൻപതാമത് ചരമ ജൂബിലിയോട് അനുബന്ധിച്ച് നാലുന്നാക്കൽ മാർ ഇഗ്നാത്തിയോസ് യുവജന പ്രസ്ഥാനം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മണർകാട് എഫ്സി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ മാർ ഇഗ്നാത്തിയോസ് യുവജന പ്രസ്ഥാനം രണ്ടാം സ്ഥാനം നേടി.
കോട്ടയം ഭദ്രാസനത്തിലെ വിവിധ യുവജന പ്രസ്ഥാനങ്ങളിൽ നിന്നായി 12 ടീമുകൾ പങ്കെടുത്തു. കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി ബ്ലോക്ക് മെംബർ ഇ.സി. അച്ചാമ്മാ, വികാരി ഫാ. യുഹാനോൻ വേലിക്കകത്ത്, ഫാ. ബാബു പതിനൽപാറയിൽ എന്നിവർ പ്രസംഗിച്ചു .
Tags :