മേവെള്ളൂർ മേരി ഇമ്മാക്കാലേറ്റ് പള്ളിയിലെ നവീകരിച്ച അൾത്താരയിലെ ബലിപീഠം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി കൂദാശ ചെ
വെള്ളൂർ: നവീകരിച്ച മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയ കൂദാശ ഭക്തിനിർഭരമായി. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.
വികാരി ഫാ. അലക്സ് മേക്കാം തുരുത്തിൽ, വിവിധ ഇടവകളിലെ വികാരിമാർ, സന്യസ്തർ തുടങ്ങിയവർ പങ്കെടുത്തു. കൈക്കാരന്മാരായ കുര്യാക്കോസ് താഴക്കുഴി, സാബു തോട്ടത്തിൽ, വൈസ് ചെയർമാൻ ജയിംസ് കൊട്ടാരംകുന്നേൽ, നിർമാണ കമ്മിറ്റി കൺവീനർ ഷിബു എഡ്വേർഡ് വൈപ്പൻ, ആന്റണി തേജസ്, ജോസുകുട്ടി തെക്കേ കൂമ്പപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
Tags :