Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Communion

സ​​​​​​ഭ​​​​​​യു​​​​​​ടെ ഐ​​​​​​ക്യ​​​​​​ത്തി​​​​​​നും കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യ്ക്കു​​​​​​മാ​​​​​​ണ് പ്രഥമ പരിഗണന: മാർപാപ്പ

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രെ ​​വൈ​​​​​​ദി​​​​​​ക​​​​​​രാ​​​​​​യി അ​​​​​​ഭി​​​​​​ഷേ​​​​​​കം ചെ​​​​​​യ്യു​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ലോ പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത ല​​​​​​ത്തീ​​​​​​ൻ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യ്ക്ക് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ല​​​​​​ഘൂ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലോ ഇ​​​​​​പ്പോ​​​​​​ൾ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്താ​​​​​​ൻ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ. സ​​​​​​ഭ​​​​​​യു​​​​​​ടെ ഐ​​​​​​ക്യ​​​​​​ത്തി​​​​​​നും കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യ്ക്കു​​​​​​മാ​​​​​​ണ് ത​​​​​​ന്‍റെ ശു​​​​​​ശ്രൂ​​​​​​ഷ​​​​​​യി​​​​​​ൽ പ്ര​​​​​​ഥ​​​​​​മ പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യെ​​​​​​ന്നും സ​​​​​​ഭ​​​​​​യി​​​​​​ലെ എ​​​​​​ല്ലാ​​​​​​വ​​​​​​രെ​​​​​​യും ഒ​​​​​​രു​​​​​​മി​​​​​​ച്ചു​​​​​​ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​നാ​​​​​​ണ് ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

പന്ത്രണ്ടു ദി​​​​​​വ​​​​​​സ​​​​​​ത്തെ ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി പെ​​​​​​റു​​​​​​വി​​​​​​ലെ ലി​​​​​​മ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് റോ​​​​​​മി​​​​​​ലേ​​​​​​ക്കു മ​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ പേ​​​​​​പ്പ​​​​​​ൽ വി​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രോ​​​​​​ട് സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു മാ​​​​​​ർ​​​​​​പാ​​​​​​പ്പ.

ആ​​​​​​മ​​​​​​സോ​​​​​​ൺ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലു​​​​​​ൾ​​​​​​പ്പ​​​​​​ടെ വൈ​​​​​​ദി​​​​​​ക​​​​​​ക്ഷാ​​​​​​മം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രെ വൈ​​​​​​ദി​​​​​​ക​​​​​​രാ​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യം പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടോ​​​​​​യെ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന്, വൈ​​​​​​ദി​​​​​​ക​​​​​​ക്ഷാ​​​​​​മ​​​​​​ത്തി​​​​​​ന് അ​​​​​​തു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​റു​​​​​​പ​​​​​​ടി. ചി​​​​​​ല മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ വൈ​​​​​​ദി​​​​​​കാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണ​​​​​​ത്തി​​​​​​ൽ വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രെ വൈ​​​​​​ദി​​​​​​ക​​​​​​രാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​ശ​​​​​​യ​​​​​​ത്തി​​​​​​ന് ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ഒ​​​​​​രേ​​​​​​പോ​​​​​​ലെ സ്വീ​​​​​​കാ​​​​​​ര്യ​​​​​​ത​​​​​​യി​​​​​​ല്ല. അ​​​​​​തി​​​​​​നാ​​​​​​ൽ ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു തീ​​​​​​രു​​​​​​മാ​​​​​​നം സ​​​​​​ഭ​​​​​​യി​​​​​​ൽ ഭി​​​​​​ന്ന​​​​​​ത​​​​​​യു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​ട​​​​​​യാ​​​​​​ക്കു​​​​​​മെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത ല​​​​​​ത്തീ​​​​​​ൻ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യ്ക്കു നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ 2021ലെ ‘​​​​​​ത്ര​​​​​​ദീ​​​​​​സ്യോ​​​നി​​​​​​സ് കു​​​​​​സ്തോ​​​​​​ദെ​​​​​​സ്’ എ​​​​​​ന്ന രേ​​​​​​ഖ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാ​​​​​​ൻ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടു​​​​​​മു​​​​​​ള്ള ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക​​​​​​രും ര​​​​​​ണ്ടാം വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ കൗ​​​​​​ൺ​​​​​​സി​​​​​​ൽ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ക്ര​​​​​​മ​​​​​​മാ​​​​​​ണു പി​​​​​​ന്തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​ത്. സ​​​​​​ഭ​​​​​​യു​​​​​​ടെ ഐ​​​​​​ക്യം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​ൻ അ​​​​​​തു​​​​​​ത​​​​​​ന്നെ തു​​​​​​ട​​​​​​ര​​​​​​ണം. പ്ര​​​​​​ത്യേ​​​​​​ക സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ല​​​​​​ത്തീ​​​​​​ൻ കു​​​​​​ർ​​​​​​ബാ​​​​​​ന അ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ നി​​​​​​ല​​​​​​വി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

അ​​​​​​ർ​​​​​​ബു​​​​​​ദ ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​

ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സം വ​​​​​​ല​​​​​​ത് ശ്വാ​​​​​​സ​​​​​​കോ​​​​​​ശ​​​​​​ത്തി​​​​​​ലെ അ​​​​​​ർ​​​​​​ബു​​​​​​ദ​​​​​​ബാ​​​​​​ധി​​​​​​ത ഭാ​​​​​​ഗം നീ​​​​​​ക്കംചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ന​​​​​​ട​​​​​​ത്തി​​​​​​യ ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചും മാ​​​​​​ർ​​​​​​പാ​​​​​​പ്പ മ​​​​​​ന​​​​​​സ് ​​തു​​​​​​റ​​​​​​ന്നു. രോ​​​​​​ഗ​​​​​​ല​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും പ​​​​​​തി​​​​​​വു വാ​​​​​​ർ​​​​​​ഷി​​​​​​ക ആ​​​​​​രോ​​​​​​ഗ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കി​​​​​​ടെ​​​​​​യാ​​​​​​ണു രോ​​​​​​ഗം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടു​​​​​​മു​​​​​​ള്ള വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യും മി​​​​​​ക​​​​​​ച്ച ചി​​​​​​കി​​​​​​ത്സ​​​​​​യും സ്വ​​​​​​ന്തം നി​​​​​​ശ്ച​​​​​​യ​​​​​​ദാ​​​​​​ർ​​​​​​ഢ്യ​​​​​​വു​​​​​​മാ​​​​​​ണ് ദീ​​​​​​ർ​​​​​​ഘ​​​​​​വും ക​​​​​​ഠി​​​​​​ന​​​​​​വു​​​​​​മാ​​​​​​യ ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ യാ​​​​​​ത്ര പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ച്ച​​​​​​ത്. ആ​​​​​​രോ​​​​​​ഗ്യ​​​​​​നി​​​​​​ല നൂ​​​​​​റു​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും പൂ​​​​​​ർ​​​​​​ണ​​​​​​സു​​​​​​ഖ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

അ​​​​​​ർ​​​​​​ബു​​​​​​ദ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ഭ​​​​​​യം കാ​​​​​​ര​​​​​​ണം ആ​​​​​​രോ​​​​​​ഗ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​ക​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്ക​​​​​​രു​​​​​​ത്. കൃ​​​​​​ത്യ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്താ​​​​​​ൻ ത​​​​​​ന്‍റെ അ​​​​​​നു​​​​​​ഭ​​​​​​വം മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കു പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​മാ​​​​​​ക​​​​​​ട്ടെ​​​​​​യെ​​​​​​ന്നും മാ​​​​​​ർ​​​​​​പാ​​​​​​പ്പ പ​​​​​​റ​​​​​​ഞ്ഞു.
അ​​​​​​ബോ​​​​​​ധാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​കു​​​​​​ക​​​​​​യോ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ൾ നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മു​​​​​​ണ്ടാ​​​​​​കു​​​​​​ക​​​​​​യോ ചെ​​​​​​യ്താ​​​​​​ൽ സ്ഥാ​​​​​​ന​​​​​​മൊ​​​​​​ഴി​​​​​​യാ​​​​​​നു​​​​​​ള്ള രാ​​​​​​ജി​​​​​​ക്ക​​​​​​ത്ത് മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ടോ​​​​​​യെ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന്, അ​​​​​​ത്ത​​​​​​രം സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ നേ​​​​​​രി​​​​​​ടാ​​​​​​ൻ കാ​​​​​​ന​​​​​​ൻ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും ഭാ​​​​​​വി​​​​​​യി​​​​​​ൽ ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു ക​​​​​​ത്ത് ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം സൂ​​​​​​ചി​​​​​​പ്പി​​​​​​ച്ചു.

യുഎസ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ ജ​​​​​​നി​​​​​​ച്ച ആ​​​​​​ദ്യ മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യാ​​​​​​യ ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ, ത​​​​​​ന്‍റെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​വും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലു​​​​​​ള്ള വി​​​​​​ശ്വാ​​​​​​സ​​​​​​വും പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു. ത​​​​​​ന്‍റെ ആ​​​​​​രോ​​​​​​ഗ്യ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ തു​​​​​​റ​​​​​​ന്നു​​​​​​പ​​​​​​റ​​​​​​യാ​​​​​​നു​​​​​​ള്ള സ​​​​​​ന്ന​​​​​​ദ്ധ​​​​​​ത​​​​​​യും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലു​​​​​​ള്ള അ​​​​​​ഗാ​​​​​​ധ​​​​​​മാ​​​​​​യ വി​​​​​​ശ്വാ​​​​​​സ​​​​​​വും ത​​​​​​ന്‍റെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ഇ​​​​​​ട​​​​​​ക്കാ​​​​​​ല തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ധ്രു​​​​​​വീ​​​​​​ക​​​​​​ര​​​​​​ണം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​മോ​​​​​​യെ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തോട്, ത​​​​​​ർ​​​​​​ക്ക​​​​​​ങ്ങ​​​​​​ളും ഭി​​​​​​ന്ന​​​​​​ത​​​​​​ക​​​​​​ളും കു​​​​​​റ​​​​​​ച്ച് പ​​​​​​ര​​​​​​സ്പ​​​​​​ര​​​​​​ സം​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​​നും അ​​​​​​നു​​​​​​ര​​​​​​ഞ്ജ​​​​​​ന​​​​​​ത്തി​​​​​​നും കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​വ​​​​​​സ​​​​​​ര​​​​​​മു​​​​​​ണ്ടാ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ആ​​​​​​ഗ്ര​​​​​​ഹ​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ്രതികരിച്ചു.

അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഹാ​​​​​​വി​​​​​​യ​​​​​​ർ മി​​​​​​ലേ​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് മാ​​​​​​ർ​​​​​​പാ​​​​​​പ്പ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. രാ​​​​​​ജ്യ​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും ദ​​​​​​രി​​​​​​ദ്ര​​​​​​രാ​​​​​​യ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക്ഷേ​​​​​​മ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ച​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ലെ പ്ര​​​​​​ധാ​​​​​​ന വി​​​​​​ഷ​​​​​​യം. മ​​​​​​നു​​​​​​ഷ്യ​​​​​​ജീ​​​​​​വ​​​​​​ന്‍റെ മൂ​​​​​​ല്യം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലും ഗ​​​​​​ർ​​​​​​ഭ​​​​​​ച്ഛി​​​​​​ദ്ര​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ലു​​​​​​മ​​​​​​ട​​​​​​ക്കം ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച വ​​​​​​ള​​​​​​രെ ക്രി​​​​​​യാ​​​​​​ത്മ​​​​​​ക​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നും മാ​​​​​​ർ​​​​​​പാ​​​​​​പ്പ പ​​​​​​റ​​​​​​ഞ്ഞു.

Latest News

Corehub Up