Kerala
കൊല്ലം: സോളാര് പരാതിക്കാരിക്കെതിരേ നിര്ണായക മൊഴി. പരാതിക്കാരിയുടെ മുന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില് മൊഴി നല്കിയത്. യുഡിഎഫ് സര്ക്കാരിനു പണി കൊടുക്കണമെന്ന് സോളാര് കേസ് പരാതിക്കാരി ആവശ്യപ്പെട്ടെന്നു മൊഴിയില് പറയുന്നു.
പരാതിക്കാരി ജയിലില് നിന്ന് തനിക്ക് കൈമാറിയ കത്തില് ഉണ്ടായിരുന്നത് 21 പേജുകള് മാത്രമാണ്. കത്തില് രാഷ്ട്രീയ നേതാക്കള്ക്കെതിരേ ലൈംഗിക ആരോപണങ്ങള് ഇല്ലായിരുന്നു. പരാതിക്കാരിയുടെ നിര്ദേശപ്രകാരം മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പിഎ വഴി വഴി ശരണ്യ മനോജിന് കത്ത് കൈമാറി എന്നും മൊഴിയില് പറയുന്നു.
ജയിലില് നിന്നും കത്ത് കൈപ്പറ്റിയ തന്നെ ഗണേഷിന്റെ പിഎ പ്രദീപ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അവിടെ വച്ച് ശരണ്യ മനോജ് കത്ത് കൈപ്പറ്റി എന്നുമാണ് മൊഴി.
ഫെനിയുടെ മൊഴിയെടുപ്പ് 25നും തുടരും. സോളാര് പരാതിയില് നാലു പേജുകള് കൂട്ടിച്ചേര്ത്തതു ഗൂഢാലോചന എന്ന പരാതിയില് ആണ് മൊഴി നല്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിൽ കഴിത്ത ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പോലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു.
അതേസമയം, പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് മൊഴിയിലുണ്ട്. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.
ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി നൽകിയത്. വീട്ടിൽ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.
Kerala
തിരുവനന്തപുരം: മുന്മന്ത്രി നീലലോഹിത ദാസന് നാടാരെ വെറുതെവിട്ട ലൈംഗികാതിക്രമ കേസില് പരാതിക്കാരി സുപ്രീംകോടതിയിലേക്ക്.
ഹൈക്കോടതി എല്ലാവശങ്ങളും പരിശോധിക്കാതെയാണു തീരുമാനമെടുത്തതെന്നാണു പരാതിക്കാരിയുടെ ആക്ഷേപം. ഇക്കാര്യത്തില് ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
ഇ.കെ. നായനാര് മന്ത്രിസഭയില് വനം-ഗതാഗത മന്ത്രിയായിരിക്കെയാണു നീല ലോഹിത ദാസന് നാടാര്ക്കെതിരേ ലൈംഗികാതിക്രമ കേസ് രജിസ്റ്റര് ചെയ്തത്.