Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Completely Collapsed

Kannur

ബി​ജെ​പി ഭ​ര​ണ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു: ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ബി​ജെ​പി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും ഓ​ൾ ഇ​ന്ത്യ കി​സാ​ൻ​സ​ഭ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ. കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​വ​ച്ച ന​യ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഡ​ൽ​ഹി ക​ർ​ഷ​ക​സ​മ​ര ഓ​ർ​മ​ദി​ന​ത്തി​ൽ സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൾ​ടെ​ക്സ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ടനം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​ൻ. കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് യ​ഥേ​ഷ്ടം ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ടി സ​ർ​ക്കാ​ർ പ്ര​യ​ത്നി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ക​ർ​ഷ​ക​ർ​ക്ക് ഭൂ​മി ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഇ​ത്ത​രം ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ തി​രു​ത്താ​ൻ ജ​ന​വി​രു​ദ്ധ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യെ സാ​ധി​ക്കൂ​വെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ. ​പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍് സെ​ക്ര​ട്ട​റി എം. ​പ്ര​കാ​ശ​ൻ, ജി​ല്ലാ ക​ൺ​വീ​ന​ർ എം.​സി. പ​വി​ത്ര​ൻ, കൊ​ക്കോ​ട​ൻ ല​ക്ഷ്മ​ണ​ൻ, കെ. ​ഭാ​സ്ക​ര​ൻ, സി.​പി. ഷൈ​ജ​ൻ, പി. ​ശ​ശി, പി. ​രാ​ജേ​ഷ് പ്രേം, ​പി. ഗോ​വി​ന്ദ​ൻ, ര​മേ​ശ​ൻ, പു​ല്ലാ​യി​ക്കൊ​ടി ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up