Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Compromise

വി​ജ​യ്‌​യു​ടെ മു​ഖ്യ​മ​ന്ത്രി​പ​ദ​വി: ക​ട​മ്പ​ക​ളേ​റെ

പ്ര​​​​മു​​​​ഖ ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​ര​​​​മാ​​​​യ വി​​​​ജ​​​​യ് എ​​​​ന്ന ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു​​​​ക​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, മു​​​​ന്നോ​​​​ട്ടു​​​​ള്ള ഒ​​​​രോ ചു​​​​വ​​​​ടു​​​​വ​​​​യ്പും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ നി​​​​റ​​​​ഞ്ഞ​​​​താ​​​​വും. ഇ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ട്ടു തു​​​​ട​​​​ങ്ങി​​​​യെ​​​​ന്ന​​​​ത് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങി​​​​ലെ ‘ഖ​​​​ജ​​​​നാ​​​​വ് കാ​​​​ലി​​​​യാ​​​​ണ്’ എ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ൽ വ്യക്ത​​​​മാ​​​​ണ്.

സി​​​​നി​​​​മാ​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ക​​​​രു​​​​ണാ​​​​നി​​​​ധി​​​​യും എംജിആ​​​​റും ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​മെ​​​​ല്ലാം മു​​​​മ്പ് ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി​​​​രു​​​​ന്നി​​​​ട്ടു​​​​ണ്ട്. ഭ​​​​ര​​​​ണ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​വ​​​​രെ​​​​പ്പോ​​​​ലെ വി​​​​ജ​​​​യ്ക്ക് പ​​​​ക്വ​​​​ത ഉ​​​​ണ്ടോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ത്യ​​​​സ്താ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. 1984ൽ ​​​​ബാ​​​​ല​​​​താ​​​​ര​​​​മാ​​​​യി തു​​​​ട​​​​ങ്ങി 1992ൽ ‘നാ​​​​ളൈ​​​​യ തീ​​​​ർ​​​​പ്പ്’ എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ നാ​​​​യ​​​​ക​​​​നാ​​​​യി മാ​​​​റി തു​​​​ട​​​​ർ​​​​ന്ന് സൂ​​​​പ്പ​​​​ർ സ്റ്റാ​​​​റാ​​​​യി മാ​​​​റി​​​​യ വി​​​​ജ​​​​യ്ക്ക് ഇ​​​​നി​​​​യും അ​​​​ഭി​​​​ന​​​​യസാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഏ​​​​റെ​​​​യാ​​​​ണ്. അ​​​​തു മാ​​​​റ്റി​​​​വ​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രിപ​​​​ദ​​​​വി​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് എ​​​​ത്ര​​​​ക​​​​ണ്ട് ശോ​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന​​​​തും ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്.

അ​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത്, പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ച 336 വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. വീ​​​​ട്ട​​​​മ്മ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 2,500 രൂ​​​​പ, എ​​​​ല്ലാ കു​​​​ടും​​​​ബ​​​​ത്തി​​​​നും പ്രതി​​​​വ​​​​ർ​​​​ഷം ആ​​​​റ് സൗ​​​​ജ​​​​ന്യ എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ, സ​​​​ർ​​​​ക്കാ​​​​ർ ബ​​​​സു​​​​ക​​​​ളി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​യാ​​​​ത്ര, വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​കു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് എ​​​ട്ടു ഗ്രാം ​​​​സ്വ​​​​ർ​​​​ണ​​​നാ​​​​ണ​​​​യ​​​​വും പ​​​​ട്ടു​​​​സാ​​​​രി​​​​യും, ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ അ​​​​മ്മ​​​​മാ​​​​ർ​​​​ക്ക് സ്വ​​​​ർ​​​​ണ​​​​മോ​​​​തി​​​​രം, ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം 4,000 രൂ​​​​പ​​​​യും ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്ക് 2,500 രൂ​​​​പ​​​​യും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ വേ​​​​ത​​​​നം, കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ൽനി​​​​ന്ന് പ​​​​ഠ​​​​നം നി​​​​ർ​​​​ത്തു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ അ​​​​മ്മ​​​​മാ​​​​ർ​​​​ക്ക് വ​​​​ർ​​​​ഷം 15,000 രൂ​​​​പ സ​​​​ഹാ​​​​യം, അ​​​ഞ്ച് ഏ​​​​ക്ക​​​​ർ വ​​​​രെ​​​​യു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് വാ​​​​യ്പ​​​​ക​​​​ൾ പൂ​​​​ർ​​​ണ​​​​മാ​​​​യും എ​​​​ഴു​​​​തി​​​​ത്ത​​​​ള്ള​​​​ൽ തു​​​​ട​​​​ങ്ങി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ വെ​​​​റും ത​​​​ള്ള​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​പ്പോ​​​​കു​​​​മോ എ​​​​ന്ന് ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ പോ​​​​ലും ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ മാ​​​​സാ​​​​മാ​​​​സം പ​​​​തി​​​​നാ​​​​ലു കോ​​​​ടി രൂ​​​​പ വേ​​​​ണ്ടി​​​​വ​​​​രും എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്.

ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം 2025-26 ബ​​​​ജ​​​​റ്റ് അ​​​​നു​​​​സ​​​​രി​​​​ച്ച് ഏ​​​​ക​​​​ദേ​​​​ശം 3.32 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. അ​​​​തി​​​​ന്‍റെ പ​​​​കു​​​​തി​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ (1.66 ല​​​​ക്ഷം കോ​​​​ടി) ഈ ​​​​വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റാ​​​​ൻ​​​വേ​​​​ണ്ടി മാ​​​​ത്രം വേണ്ടി വ​​​​രു​​​​മെ​​​​ന്നു ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ണ്. ഇ​​​​തു​​​​പോ​​​​ലെ തെരഞ്ഞെടുപ്പ് വാ​​​​ഗ്ദാ​​​​നം ന​​​​ല്കി​​​​യ​​​​ത് നി​​​​റ​​​​വേ​​​​റ്റാ​​​​ൻ പാ​​​​ടു​​​​പെ​​​​ടു​​​​ന്ന തെ​​​​ലു​​​​ങ്കാ​​​​ന, മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഒ​​​​ന്നി​​​​നും പ​​​​ണ​​​​മി​​​​ല്ലാ​​​​തെ ന​​​​ട്ടം തി​​​​രി​​​​യു​​​​ന്ന​​​​ത് ന​​​​മ്മ​​​​ൾ കാ​​​​ണു​​​​ന്നു​​​​ണ്ട്.

രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ർ വോ​​​​ട്ട് നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി ന​​​​ല്കു​​​​ന്ന പൊ​​​​ള്ള​​​​യാ​​​​യ വാ​​​​ഗ്ദാ​​​​നം​​​പോ​​​​ലെ ത​​​​മി​​​​ഴ്നാ​​​​ട്ടു​​​​കാ​​​​ർ വി​​​​ജ​​​​യ്‌​​​​യു​​​​ടെ വാ​​​​ഗ്ദാ​​​​ന​​​​ത്തെ കാ​​​​ണു​​​​മെ​​​​ന്നു തോ​​​​ന്നു​​​​ന്നി​​​​ല്ല. കാ​​​​ര​​​​ണം, വാ​​​​ക്ക് പാ​​​​ലി​​​​ക്കു​​​​ന്ന ര​​​​ക്ഷ​​​​ക​​​​നാ​​​​യ നാ​​​​യ​​​​ക​​​​നെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ അ​​​​വ​​​​ർ കാ​​​​ണു​​​​ന്ന​​​​ത്. പി​​​​ഴ​​​​വു​​​​ വ​​​​ന്നാ​​​​ൽ അ​​​​തൊ​​​​രു വ​​​​ലി​​​​യ വ​​​​ഞ്ച​​​​ന​​​​യാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ക​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ മ​​​​ന​​​​സി​​​ൽ​​​നി​​​​ന്ന് അ​​​​ക​​​​ന്നു​​​​പോ​​​​വു​​​​ക​​​​യും ചെ​​​​യ്യും.

2002 മു​​​​ത​​​​ൽ 2025 വ​​​​രെ​​​​യു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സി​​​​നി​​​​മ​​​​ക​​​​ൾ നോ​​​​ക്കു​​​​ക. സ​​​​മൂ​​​​ഹം നേ​​​​രി​​​​ടു​​​​ന്ന വ​​​​ലി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്ത് ഏ​​​​തു സാ​​​​ഹ​​​​സ​​​​ത്തി​​​​ലൂ​​​​ടെ​​​​യും അ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന നാ​​​​യ​​​​ക​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം. 2002ൽ ​​​​ഇ​​​​റ​​​​ങ്ങി​​​​യ ‘ത​​​​മി​​​​ഴ​​​​ൻ’ എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ൽ നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യ്ക്കും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും​​​വേ​​​​ണ്ടി പോ​​​​രാ​​​​ടു​​​​ന്ന, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യ്.

2013ലെ ‘ത​​​​ലൈ​​​​വ’യി​​​​ലെ വി​​​​ശ്വ​​​​യും ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കുവേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​നാ​​​​ണ്. ‘ക​​​​ത്തി’ സി​​​​നി​​​​മ​​​​യി​​​​ലെ വി​​​​ജ​​​​യ് ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച് മ​​​​ണ്ണും ജ​​​​ല​​​​വും ഭ​​​​ക്ഷ​​​​ണ​​​​വും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നു സ്ഥാ​​​​പി​​​​ക്കു​​​​ന്നു. ‘മെ​​​​ർ​​​​സ​​​​ലി​​​​ലെ’ വി​​​​ജ​​​​യ് ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യ ത​​​​ല​​​​പ​​​​തി​​​​യും വെ​​​​ട്രി​​​​യും മാ​​​​ര​​​​നു​​​​മാ​​​​ക​​​​ട്ടെ, ആ​​​​രോ​​​​ഗ്യ​​​രം​​​​ഗ​​​​ത്തെ അ​​​​ഴി​​​​മ​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ക​​​​യും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ന​​​​ല്കി ആ​​​​രോ​​​​ഗ്യ​​​​വും ജീ​​​​വ​​​​നും സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്ന് സ്ഥാ​​​​പി​​​​ക്കു​​​​ക​​​യും ചെ​​​യ്യു​​​ന്നു.

2018ലെ ‘സ​​​​ർ​​​​ക്കാ​​​​ർ’ സി​​​​നി​​​​മ​​​​യി​​​​ലെ സു​​​​ന്ദ​​​​ർ രാ​​​​മ​​​​സ്വാ​​​​മി, ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ വോ​​​​ട്ടി​​​​ന്‍റെ മൂ​​​​ല്യ​​​​വും പൗ​​​​ര​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​ത്ത​​​​രു​​​​ന്നു. 2019ലെ ‘​​​ബി​​​​ഗി​​​​ൽ’ സി​​​​നി​​​​മ​​​​യി​​​​ലെ ഫു​​​​ട്ബോ​​​​ൾ കോ​​​​ച്ച്, സ്ത്രീ​​​​ക​​​​ളു​​​​ടെ കാ​​​​യി​​​​കസ്വ​​​​പ്ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും വി​​​​വാ​​​​ഹ​​​​ശേ​​​​ഷ​​​​മു​​​​ള്ള സ്ത്രീ​​​​ജീ​​​​വി​​​​ത​​​​ത്തെക്കു​​​​റി​​​​ച്ചും സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേയു​​​​ള്ള അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലെ അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​മാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

വി​ജ​യ് ത​ന്‍റെ സി​നി​മ​യി​ലൂ​ടെ മു​ന്നോ​ട്ടു​വ​ച്ച ഈ ​പ്ര​ശ്‌​നാ​ധി​ഷ്ഠി​ത വി​ഷ​യ​ങ്ങ​ളൊ​ക്കെ ത​മി​ഴ്നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​തും ഇ​പ്പോ​ഴും നി​ല​നി​ല്ക്കു​ന്ന​തു​മാ​ണ്. അ​ഴി​മ​തി​ക്കെ​തി​രേ​യു​ള്ള തീ​വ്ര​പോ​രാ​ട്ട​മാ​ണ് സി​നി​മ​യി​ലൂ​ടെ വി​ജ​യ് ന​ട​ത്തി​യ​ത്. അ​തി​നു​വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ സാ​ധൂ​ക​രി​ക്കു​ന്ന ത​മി​ഴ് മ​ന​സു​പോ​ലും അ​ദ്ദേ​ഹം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്.

പ​​​​ക്ഷേ, ഇ​​​​ന്ന​​​​ദ്ദേ​​​​ഹം ഒ​​​​രു സ​​​​ങ്ക​​​​ല്പ ക​​​​ഥാ​​​​പാ​​​​ത്ര​​​​മ​​​​ല്ല, പ​​​​ല​​​​തു​​​​കൊ​​​​ണ്ടും ത​​​​ക​​​​ർ​​​​ന്നു​​​​പോ​​​​യ ഒ​​​​രു സി​​​​സ്റ്റ​​​​ത്തി​​​​ലെ പ്ര​​​​ഥ​​​​മ പൗ​​​​ര​​​​നാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ത്ര​​​​കാ​​​​ല​​​​വും ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ താ​​​​ൻ ചോ​​​​ദ്യം ചെ​​​​യ്തുകൊ​​​​ണ്ടി​​​​രു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ല്കേ​​​​ണ്ട​​​​യാ​​​​ളാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ലം​​​കൊ​​​​ണ്ട് ഇ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന​​​​റി​​​​യാം. ഇ​​​​തു​​​​വ​​​​രെ പ​​​​റ​​​​ഞ്ഞ​​​​തി​​​​ൽ​​​നി​​​​ന്ന് പി​​​​ന്നോ​​​​ട്ടു​​​​ പോ​​​​യാ​​​​ൽ, അ​​​​ദ്ദേ​​​​ഹ​​​​ത്തെ ദൈ​​​​വ​​​​മാ​​​​യും വീ​​​​രപു​​​​രു​​​​ഷ​​​​നാ​​​​യും ക​​​​ണ്ടി​​​​രു​​​​ന്ന​​​​വ​​​​രെ​​​​ല്ലാം പി​​​​ന്നാ​​​​ക്കം പോ​​​​വും. അ​​​​ങ്ങ​​​​നെ ആ ​​​​മ​​​​ഹാ​​​​പു​​​​രു​​​​ഷ​​​​ൻ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​പ്പോ​​​​ലെ തി​​​​ക​​​​ച്ചും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നാ​​​​യി മാ​​​​റു​​​​ക​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​പ്പോ​​​​ലെ വെ​​​​റു​​​​മൊ​​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​​ക്കാ​​​​ര​​​ൻ മാ​​​​ത്ര​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യും.

എ​​​​ങ്കി​​​​ലും, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​ശേ​​​​ഷം വി​​​​ജ​​​​യ് ആ​​​​ദ്യം ഒ​​​​പ്പു​​​​വ​​​​ച്ച ഫ​​​​യ​​​​ലു​​​​ക​​​​ൾ സ്ത്രീ ​​​​സു​​​​ര​​​​ക്ഷ​​​​യും സൗ​​​​ജ​​​​ന്യ വൈ​​​​ദ്യു​​​​തി​​​​യും ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​വും ആ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ത​​​​മി​​​​ഴ്നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ മാ​​​​ത്ര​​​​മ​​​​ല്ല, ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ മു​​​​ഴു​​​​വ​​​​ൻ കൈ​​​യ​​​​ടി നേ​​​​ടാ​​​​നാ​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തു​​​​പോ​​​​ലെ ത​​​​ന്‍റെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നൊ​​​​ന്നാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​യാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ദ​​​​ള​​​​പ​​​​തി​​​​യാ​​​​യി വാ​​​​ഴാം.

മു​​​​ൻ​​​​ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​വ​​​​ച്ച ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യെ​​​​പ്പ​​​​റ്റി പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​തെ വി​​​​ജ​​​​യ് പു​​​​തി​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​ഗ​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് ത​​​​മി​​​​ഴ് മ​​​​ക്ക​​​​ളെ​​​​പ്പോ​​​​ലെ ഞാ​​​​നും പ്ര​​​​ത്യാ​​​​ശി​​​​ക്കു​​​​ന്നു.

Latest News

Corehub Up