Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Condoles

വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി​യും മു​സ്‌​ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

നാ​ലു ത​വ​ണ എം​എ​ൽ​എ​യും അ​തി​ൽ ര​ണ്ടു​ത​വ​ണ മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ​ബ്രാ​ഹിം കു​ഞ്ഞ് മ​ധ്യ​കേ​ര​ള​ത്തി​ലെ മു​സ്‌​ലീം ലീ​ഗി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു. ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നേ​താ​വാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് എ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

അ​തേ​സ​മ​യം, വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പാ​ർ​ട്ടി​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും മൂ​ന്ന് ദി​വ​സ​ത്തെ (ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം) പൊ​തു​പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച​താ​യി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം അ​റി​യി​ച്ചു.

ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹിം കു​ഞ്ഞ്(74). ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up