Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conducted.

Ernakulam

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു

 ചെ​റാ​യി : ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും തൊ​ഴി​ലാ​ളി ക്ഷേ​മ​ത്തി​നും സു​ര​ക്ഷ​യ്ക്കു​മാ​യി എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ര​ജി​സ്ട്രേഷ​നും ന​ട​ത്തു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ വാ​ട​ക​യ്ക്കോ ലേ​ബ​ർ ക്യാ​മ്പി​ലോ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് കെ​ട്ടി​ട ഉ​ട​മ​ക​ൾ 31ന് ​മു​മ്പാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പൂ​ർ​ണ​മാ​യ പേ​ര്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, നാ​ട്ടി​ലെ വി​ലാ​സം, കേ​ര​ള​ത്തി​ലെ നി​ല​വി​ലെ ഫോ​ൺ ന​മ്പ​ർ, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് വി​വ​ര​ങ്ങ​ൾ ഗു​രു​ത​ര​മാ​യ രോ​ഗ​വി​വ​ര​ങ്ങ​ൾ , ര​ക്ത​ഗ്രൂ​പ്പ് , ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​യോ, കോ​ൺ​ട്രാ​ക്ട​റു​ടെ​യോ പേ​രും ഫോ​ൺ ന​മ്പ​റും, താ​മ​സി​ക്കു​ന്ന​കെ​ട്ടി​ട​ത്തി​ന്‍റെ ന​മ്പ​ർ, തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ​യാ​ണ് ന​ൽ​കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ വാ​ർ​ഡ് മെ​മ്പ​ർ​ക്ക് ന​ൽ​കി​യാ​ലും മ​തി​യാ​കും. പാ​ലി​ക്കാ​ത്ത​വ​ർ ക്കെ​തി​രെ ച​ട്ട പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up