പ്രതീകാത്മക ചിത്രം
ചെറായി : ക്രമസമാധാന പാലനത്തിനും തൊഴിലാളി ക്ഷേമത്തിനും സുരക്ഷയ്ക്കുമായി എടവനക്കാട് പഞ്ചായത്ത് അതിഥി തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും നടത്തുന്നു. ഇതേത്തുടർന്ന് പഞ്ചായത്തിൽ വാടകയ്ക്കോ ലേബർ ക്യാമ്പിലോ താമസിക്കുന്ന അതിഥി തൊഴിലാളികളെ സംബന്ധിച്ച് കെട്ടിട ഉടമകൾ 31ന് മുമ്പായി വിവരങ്ങൾ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പൂർണമായ പേര്, ആധാർ കാർഡിന്റെ പകർപ്പ്, നാട്ടിലെ വിലാസം, കേരളത്തിലെ നിലവിലെ ഫോൺ നമ്പർ, ആരോഗ്യ ഇൻഷ്വറൻസ് വിവരങ്ങൾ ഗുരുതരമായ രോഗവിവരങ്ങൾ , രക്തഗ്രൂപ്പ് , ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ, കോൺട്രാക്ടറുടെയോ പേരും ഫോൺ നമ്പറും, താമസിക്കുന്നകെട്ടിടത്തിന്റെ നമ്പർ, തൊഴിലാളികളുടെ എണ്ണം എന്നിവയാണ് നൽകേണ്ടത്. വിവരങ്ങൾ വാർഡ് മെമ്പർക്ക് നൽകിയാലും മതിയാകും. പാലിക്കാത്തവർ ക്കെതിരെ ചട്ട പ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി മുന്നറിയിപ്പ് നൽകി.