x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേ​രി റോ​ഡ് നി​ർ​മാ​ണം: എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​നം

വെബ് ഡെസ്ക്
Published: July 27, 2026 03:42 AM IST | Updated: July 27, 2026 03:42 AM IST

ഒ​റ്റ​പ്പാ​ലം: സ​ബ് ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത ബ​സു​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ​യും രൂ​ക്ഷ വി​മ​ർ​ശ​നം. ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് സ​മ​രം പ്ര​ഖ്യാ​പി​ച്ച ബ​സു​ട​മ​ക​ളെ സ​ബ് ക​ള​ക്ട​ർ അ​ഞ്ജി​ത്ത് സിം​ഗാ​ണ് ഇ​ന്ന​ലെ ച​ർ​ച്ച​യ്ക്കു ക്ഷ​ണി​ച്ച​ത്.

റോ​ഡ് നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് ബ​സു​ട​മ​ക​ൾ പ്ര​തി​ക​രി​ച്ച​ത്. ഇ​വ​രെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു ബ​സ് ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ല്ലെ​ന്നു ബ​സു​ട​മ​ക​ൾ തു​റ​ന്ന​ടി​ച്ചു. സ​ബ് ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ൽ എം​എ​ൽ​എ​മാ​രാ​യ കെ. ​പ്രേം​കു​മാ​ർ, പി. ​മ​മ്മി​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

ത​ങ്ങ​ൾ നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം ബ​സു​ട​മ​ക​ൾ വി​കാ​ര​പ​ര​മാ​യാ​ണ് പ​ങ്കു​വ​ച്ച​ത്. റോ​ഡു​നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ​റ​യു​ക​യ​ല്ലാ​തെ ഇ​തി​നു വേ​ണ്ടി​യു​ള്ള ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​ങ്ങ​ൾ ക​രാ​ർ ഏ​റ്റെ​ടു​ത്ത നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്നും, ഇ​വ​രെ ഇ​തി​നു നി​ർ​ബ​ന്ധി​ത​രാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​രു​നീ​ക്ക​വും ന​ട​ക്കു​ന്നി​ല്ല​ന്നും ബ​സു​ട​മ​ക​ൾ തു​റ​ന്ന​ടി​ച്ചു.

വ​ലി​യ​തോ​തി​ലു​ള്ള ഇ​ന്ധ​ന ന​ഷ്ട​വും ബ​സു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ട​വും ബ​സു​ട​മ​ക​ൾ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ട​യ​ർ വാ​ങ്ങി​യാ​ലും ഒ​രു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ റൂ​ട്ടി​ൽ ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നു ഇ​വ​ർ പ​റ​ഞ്ഞു.

ബ​സു​ട​മ​ക​ൾ ശ​ക്ത​മാ​യ രീ​തി​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നു മ​റു​പ​ടി പ​റ​യാ​ൻ എം​എ​ൽ​എ​മാ​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​ർ അ​ൻ​ജി​ത് സിം​ഗ് റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ നി​ക​ത്തു​മെ​ന്നും റോ​ഡി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ അ​നു​വ​ർ​ത്തി​ക്കാം എ​ന്നും ന​ൽ​കി​യ ഉ​റ​പ്പി​ലാ​ണ് ബ​സു​ട​മ​ക​ൾ വ​ഴ​ങ്ങി​യ​ത്.

സ്വ​കാ​ര്യ​ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം -ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​ൽ ഇ​ന്നു​ന​ട​ത്താ​നി​രു​ന്ന സ്വ​കാ​ര്യ​ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ യ​ന്ത്ര​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് നി​ക​ത്തു​ക​യും, അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഈ​റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ഇ​ന്നു​മു​ത​ൽ പ​ണി​മു​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ൻ​ജി​ത്ത് സിം​ഗ് വി​ളി​ച്ചു​ചേ​ർ​ത്ത് ബ​സ് ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ബ​സു​ട​മ​ക​ൾ സ​മ​ര​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

നി​ല​വി​ല്‍ ഈ ​പാ​ത​യി​ലൂ​ടെ എ​ൺ​പ​തോ​ളം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ്വ​കാ​ര്യ​ബ​സു​ക​ൾ സൂ​ച​നാ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​വാ​ൻ ബ​സു​ട​മ​ക​ള്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews Road Construction

Recent News

Corehub Up