എം.വി. ജയരാജന് ഉദ്ഘാടനം ചെയ്യുന്നു.
പൂക്കോട്ടുംപാടം: കുഞ്ഞാലിയുടെ 57-ാമത് രക്തസാക്ഷി വാര്‍ഷിക ദിനാചരണ ചടങ്ങുകള്‍ക്ക് തുടക്കം. കുഞ്ഞാലി വെടിയേറ്റു വീണ അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് പ്രകടനം, പൊതുയോഗം എന്നിവയോടെയാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
അമരമ്പലം ലോക്കല്‍ സെക്രട്ടറി പി.സി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നാസര്‍ കൊളായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഇ. പത്മാക്ഷന്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ശിവാത്മജന്, വി.കെ. അനന്തകൃഷ്ണന്, കെ. റഹീം, പി. ബാലന്, ചുള്ളിയോട് ലോക്കല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്, യു. കേശവന് എന്നിവര്‍ പ്രസംഗിച്ചു. പവര്‍ കട്ടിനെതിരെ മെഴുകുതിരി കത്തിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Tags : NattuVishasham DistrictNews