മനക്കൊടിയിൽ തെങ്ങ് കടപുഴകി കാർ ഷെഡിനു മുകളിലേക്ക് വീണനിലയിൽ.
മനക്കൊടി: തെങ്ങ് കടപുഴകിവീണ് കാർ തകർന്നു. മനക്കൊടി സ്റ്റുഡൻസ് റോഡിൽ പാറേക്കാട്ട് വിജയലക്ഷ്മി രാജന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ ഉയരമുള്ള തെങ്ങ് വീടിനു മുകളിലേക്കും പിന്നീട് കാർ ഷെഡിന് മുകളിലേയ്ക്കും വീഴുകയായിരുന്നു.
ഷെഡിൽ കിടന്നിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചു. തെങ്ങുവീണ് വീടിന്റെ സൺഷേഡും വീട്ടുമതിലും സമീപത്തെ വീട്ടിലെ കാർ ഷെഡും തകർന്നു.