x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ല​വൃ​ക്ഷ വൈ​വി​ധ്യ സ​മൃ​ദ്ധി​യി​ല്‍ സ​നി​ല്‍​കു​മാ​റി​ന്‍റെ കൃ​ഷി​യി​ടം

ജോ​ജി വ​ര്‍​ഗീ​സ്
Published: July 27, 2026 04:19 AM IST | Updated: July 27, 2026 04:19 AM IST

സ​നി​ല്‍​കു​മാ​റി​ന്‍റെ കൃ​ഷി​യി​ടം

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ഫ​ല​വൃ​ക്ഷ വൈ​വി​ധ്യ സ​മൃ​ദ്ധി​യി​ല്‍ പ​ഴു​പ്പ​ത്തൂ​ര്‍ ക​ക്ക​ടം​കു​ന്നി​ലെ വെ​ള്ള​ഞ്ചൂ​ര്‍ സ​നി​ല്‍​കു​മാ​റി​ന്‍റെ കൃ​ഷി​യി​ടം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​പൂ​ര്‍​വ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട​ത​ട​ക്കം ഫ​ല​വ​ര്‍​ഗ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ട്ട​ത്തി​ല്‍ വി​ള​യു​ന്ന​ത്.

വ​യ​നാ​ടി​ന്‍റെ മ​ണ്ണും കാ​ലാ​വ​സ്ഥ​യും ഏ​തൊ​രു ഫ​ല​വി​ള​യ്ക്കും യോ​ജ്യ​മാ​ണെ​ന്ന് സ്വ​ന്തം​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍. കൃ​ഷി​യോ​ടു​ള്ള ഇ​ഷ്ടം പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച​താ​ണ് സ​നി​ല്‍​കു​മാ​റി​ന്. ബാ​ല്യം മു​ത​ല്‍ മ​ണ്ണി​നോ​ടും ചെ​ടി​ക​ളോ​ടും ഉ​ണ്ടാ​യി​രു​ന്ന സ്‌​നേ​ഹ​മാ​ണ് പി​ല്‍​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തെ അ​നേ​കം ഇ​നം ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ത​ഴ​ച്ചു​വ​ള​രു​ന്ന കൃ​ഷി​യി​ട​ത്തി​ന്‍റെ ഉ​ട​മ​യാ​ക്കി​യ​ത്.

സീ​സ​ണ്‍ വി​ള​ക​ള്‍​ക്ക് പു​റ​മേ വ​ര്‍​ഷം മു​ഴു​വ​ന്‍ വി​ള​വ് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​നി​ല്‍​കു​മാ​ര്‍ കൃ​ഷി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു കാ​ലാ​വ​സ്ഥ അ​വ​സാ​നി​ക്കു​മ്പോ​ള്‍ മ​റ്റൊ​രു പ​ഴ​വ​ര്‍​ഗം വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങും. വ​ര്‍​ഷം മു​ഴു​വ​ന്‍ കൃ​ഷി​യി​ട​ത്തി​ല്‍ തി​ര​ക്കൊ​ഴി​യാ​റി​ല്ല.

ഇ​പ്പോ​ള്‍ റ​മ്പൂ​ട്ടാ​ന്‍ സീ​സ​ണ്‍ ആ​യ​തി​നാ​ല്‍ വി​ള​വെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലാ​ണ് സ​ന​ല്‍​കു​മാ​റും കു​ടും​ബ​വും. ചു​വ​പ്പും മ​ഞ്ഞ​യും ക​ല​ര്‍​ന്ന കു​ല​ക​ളാ​യി പ​ഴു​ത്തു​നി​ല്‍​ക്കു​ന്ന റ​മ്പൂ​ട്ടാ​ന്‍ കാ​ഴ്ച​ക്കാ​രെ​യും വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ര്‍​ഷി​ക്കു​ക​യാ​ണ്.

ജ​ബോ​ട്ടി​ക്കാ​ബ, വി​വി​ധ ഇ​നം റ​മ്പൂ​ട്ടാ​ന്‍, താ​യ്‌​ല​ന്‍​ഡ്, ജ​പ്പാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​പ്പോ​ട്ട ഇ​ന​ങ്ങ​ള്‍, ക്രി​ക്ക​റ്റ് ബോ​ള്‍ സ​പ്പോ​ട്ട, ബ​നാ​ന സ​പ്പോ​ട്ട, മാ​ങ്കോ​സ്റ്റി​ന്‍, ലോം​ഗ​ന്‍, പീ​ന​ട്ട് ബ​ട്ട​ര്‍ ഫ്രൂ​ട്ട്, ബ​ട്ട​ര്‍ ഫ്രൂ​ട്ട്, വി​വി​ധ​ത​രം ക​ശു​മാ​വു​ക​ള്‍, മാ​വു​ക​ള്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ് തോ​ട്ടം. മ​ല്ലി​ക മു​ത​ല്‍ സ്വ​ര്‍​ണ​നി​റ​ത്തി​ല്‍ പ​ഴു​ക്കു​ന്ന ഗോ​ള്‍​ഡ​ന്‍ ക​ര്‍​ക്ക​ട​കം വ​രെ വൈ​വി​ധ്യ​മാ​ര്‍​ന്ന മാ​വു​ക​ള്‍ തോ​ട്ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഓ​രോ ഇ​ന​ത്തി​നും രു​ചി​യി​ലും നി​റ​ത്തി​ലും പ​ഴു​പ്പു​കാ​ല​ത്തി​ലും വ്യ​ത്യാ​സ​മു​ണ്ട്.

കൈ​യെ​ത്തുംദൂ​ര​ത്ത് ച​ക്ക

കൈ​യെ​ത്തും ദൂ​ര​ത്തു​നി​ന്ന് ച​ക്ക പ​റി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് പ്ലാ​വു​ക​ള്‍ പ​രി​പാ​ലി​ച്ചി​രി​ക്കു​ന്ന​ത്.
ചു​വ​പ്പ്, മ​ഞ്ഞ, വി​യ​റ്റ്‌​നാം തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ള്‍ ഇ​വി​ടെ വ​ള​രു​ന്നു. ഇ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് കു​രു​വി​ല്ലാ​ത്ത ച​ക്ക​യാ​ണ്. സാ​ധാ​ര​ണ ച​ക്ക​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​രു വ​ള​രെ കു​റ​വോ ഇ​ല്ലാ​ത്ത​തോ ആ​യ ഈ ​ഇ​നം രു​ചി​യി​ലും ഗു​ണ​ത്തി​ലും മു​ന്നി​ലാ​ണ്. വീ​ട്ടാ​വ​ശ്യ​ത്തി​നും വി​പ​ണി​ക്കും ഒ​രു​പോ​ലെ സാ​ധ്യ​ത​യു​ള്ള ഈ ​ഇ​നം ക​ര്‍​ഷ​ക​രു​ടെ ശ്ദ്ധ ​പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്.


വ​ന്യ​ജീ​വി ശ​ല്യ​ത്തി​നി​ട​യി​ലുംവി​ജ​യ​ക്കൃ​ഷി

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്താ​ണ് സ​നി​ല്‍​കു​മാ​റി​ന്‍റെ കൃ​ഷി​യി​ടം.
പ​ന്നി, മാ​ന്‍, മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണ​സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കൃ​ഷി​യി​ട​ത്തി​ന് ചു​റ്റും ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ചാ​ണ് കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​ത്.
കൃ​ഷി ഉ​പേ​ക്ഷി​ക്കാ​തെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള മാ​തൃ​ക കൂ​ടി​യാ​ണ് ഇ​ത്.

ഇ​ട​വേ​ള കൃ​ഷി​യി​ലുംപു​തു​മ

വൃ​ക്ഷ​വി​ള​ക​ള്‍​ക്കി​ട​യി​ല്‍ വെ​റു​തെ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍​പോ​ലും സ​നി​ല്‍​കു​മാ​ര്‍ പാ​ഴാ​ക്കു​ന്നി​ല്ല. വി​വി​ധ ഇ​ട​വി​ള​ക​ള്‍ കൃ​ഷി ചെ​യ്ത് ഓ​രോ അ​ടി സ്ഥ​ല​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. അ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ​രീ​ക്ഷ​ണ​മാ​ണ് പോ​ളി​ത്തീ​ന്‍ ഗ്രോ​ബാ​ഗു​ക​ളി​ലെ മ​ര​ച്ചീ​നി കൃ​ഷി. വ​ലി​പ്പം കൂ​ടി​യ പോ​ളി​ത്തീ​ന്‍ ക​വ​റു​ക​ളി​ല്‍ മ​ണ്ണും ജൈ​വ​വ​ള​വും നി​റ​ച്ച് അ​തി​ലാ​ണ് മ​ര​ച്ചീ​നി ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​ത്. ഒ​രു ചു​വ​ട്ടി​ല്‍​നി​ന്ന് അ​ഞ്ച് കി​ലോ​ഗ്രാം വ​രെ ക​പ്പ ല​ഭി​ക്കു​മെ​ന്നാ​ണ് അ​നു​ഭ​വം. ഈ ​രീ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ ഗു​ണം എ​ലി, കാ​ട്ടു​പ​ന്നി, മ​റ്റ് കീ​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ശ​ല്യം വ​ള​രെ കു​റ​വാ​ണ് എ​ന്ന​താ​ണ്. ആ​വ​ശ്യ​മാ​യ ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നും വി​ള​വെ​ടു​പ്പ് എ​ളു​പ്പ​മാ​ക്കാ​നും ഈ ​രീ​തി സ​ഹാ​യി​ക്കു​ന്നു. ഒ​രു പോ​ളി​ത്തീ​ന്‍ ക​വ​ര്‍ അ​ഞ്ചു മു​ത​ല്‍ ഏ​ഴു ത​വ​ണ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നും സ​നി​ല്‍​കു​മാ​ര്‍ പ​റ​യു​ന്നു. വീ​ട്ടു​മു​റ്റ​ത്തും ചെ​റി​യ സ്ഥ​ല​ത്തും ഈ ​രീ​തി​യി​ല്‍ കൃ​ഷി ചെ​യ്താ​ല്‍ കു​ടും​ബാ​വ​ശ്യ​ത്തി​നു​ള്ള ക​പ്പ എ​ളു​പ്പം ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും.

കു​ടും​ബ​ത്തി​ന്‍റെക​രു​ത്ത്

കൃ​ഷി ഒ​രാ​ളു​ടെ മാ​ത്രം അ​ധ്വാ​ന​മ​ല്ലെ​ന്ന് സ​നി​തും വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും വ​രെ കു​ടും​ബം ഒ​രു​മി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ ഈ ​കൂ​ട്ടാ​യ്മ​യാ​ണ് കൃ​ഷി കൂ​ടു​ത​ല്‍ വി​ജ​യ​ക​ര​മാ​ക്കു​ന്ന​ത്.

വ​യ​നാ​ടി​ന് പ്ര​തീ​ക്ഷ പ​ക​രു​ന്ന മാ​തൃ​ക

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും വി​ല​ത്ത​ക​ര്‍​ച്ച​യും തൊ​ഴി​ലാ​ളി ക്ഷാ​മ​വും ഉ​ള്‍​പ്പെ​ടെ വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ട​യി​ലും വൈ​വി​ധ്യ​ക്കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​മെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് സ​നി​ല്‍​കു​മാ​ര്‍. ഒ​രേ​യൊ​രു വി​ള​യെ ആ​ശ്ര​യി​ക്കാ​തെ വി​വി​ധ ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ കൃ​ഷി ചെ​യ്യു​ന്ന​ത് വ​ര്‍​ഷം മു​ഴു​വ​ന്‍ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ്. വ​യ​നാ​ടി​ന്‍റെ മ​ണ്ണും കാ​ലാ​വ​സ്ഥ​യും ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ ലോ​ക​ത്തി​ന്‍റെ ഏ​ത് ഫ​ല​വ​ര്‍​ഗ​വും ഇ​വി​ടെ വി​ജ​യ​ക​ര​മാ​യി വ​ള​ര്‍​ത്താ​നാ​കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​തോ​ട്ടം ന​ല്‍​കു​ന്ന​ത്. പു​തി​യ ക​ര്‍​ഷ​ക​ര്‍​ക്കും വീ​ട്ടു​വ​ള​പ്പി​ല്‍ കൃ​ഷി തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്ന കാ​ര്‍​ഷി​ക​പാ​ഠ​ശാ​ല​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​നി​ല്‍​കു​മാ​റി​ന്‍റെ തോ​ട്ടം.


കാ​ല​വ​ര്‌ഷ​ത്തെ കാ​യ്ഫ​ല​മാ​ക്കി സ​നി​ല്‍​കു​മാ​ര്‍

വ​യ​നാ​ട്ടി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​മ്പോ​ള്‍ പ​ല കൃ​ഷി​ക​ളും മ​ഴ​യു​ടെ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു. എ​ന്നാ​ല്‍ സ​നി​ല്‍​കു​മാ​ര്‍ മ​ഴ​യെ അ​വ​സ​ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും റ​മ്പൂ​ട്ടാ​ന്‍ സീ​സ​ണ്‍ അ​വ​സാ​നി​ക്കു​ന്ന ജൂ​ലൈ​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ട്ട​ത്തി​ല്‍ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ന്‍റെ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യും കാ​ര​ണം റ​മ്പൂ​ട്ടാ​ന്‍ വൈ​കി​യാ​ണ് പാ​ക​മാ​കു​ന്ന​ത്. വി​പ​ണി​യി​ല്‍ പ​ഴ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​യു​ന്ന സ​മ​യ​ത്താ​ണ് സ​നി​ല്‍​കു​മാ​റി​ന്‍റെ വി​ള​വ് എ​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് കി​ലോ​ഗ്രാ​മി​ന് 220 മു​ത​ല്‍ 300 വ​രെ രൂ​പ വി​ല ല​ഭി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. ഗു​ണ​മേ​ന്‍​യു​ള്ള​തും മ​ധു​രം കൂ​ടു​ത​ലു​ള്ള​തു​മാ​യ പ​ഴ​ങ്ങ​ള്‍ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും നേ​രി​ട്ട് തേ​ടി​യെ​ത്തു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.
വ​രു​മാ​നംഉ​റ​പ്പാ​ക്കി​യ കൃ​ഷി

മ​ഴ​ക്കാ​ല​ത്തും വ​രു​മാ​നം ല​ഭി​ക്കു​ന്ന കൃ​ഷി ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് സ​നി​ല്‍​കു​മാ​റി​നെ റ​മ്പൂ​ട്ടാ​ന്‍ കൃ​ഷി​യി​ലേ​ക്ക് ന​യി​ച്ച​ത്.മി​ക​ച്ച ഇ​നം തൈ​ക​ള്‍ ക​ണ്ടെ​ത്തി ഏ​ഴ് വ​ര്‍​ഷം മു​മ്പ് ആ​രം​ഭി​ച്ച കൃ​ഷി ഇ​ന്ന് മി​ക​ച്ച നേ​ട്ട​മാ​ണ് ന​ല്‍​കു​ന്ന​ത്. മ​ര​ങ്ങ​ള്‍ എ​ല്ലാ വ​ര്‍​ഷ​വും സ​മൃ​ദ്ധ​മാ​യാ​ണ് കാ​യ്ക്കു​ന്ന​ത്.
നി​ല്‍​കു​മാ​ര്‍ ഫോ​ണ്‍ ന​മ്പ​ര്‍: 9020302006.

Tags : NattuVishasham DistrictNews

Recent News

Corehub Up