x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹൃദയയില്‍ ‘ഇ​ൻ​ക്ലൂ​കോ​ഡ് 2026’ ബി​ൽ​ഡ​ത്തോ​ണ്‍ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 04:59 AM IST | Updated: July 27, 2026 04:59 AM IST

സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ക്ലൂ​കോ​ഡ് 2026 ആ​ക്സ​സി​ബി​ലി​റ്റി സോ​ഫ്റ്റ്‌​വെ​യ​ർ ബി​ൽ​ഡ​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ക്ലൂ​കോ​ഡ് 2026 ആ​ക്സ​സി​ബി​ലി​റ്റി സോ​ഫ്റ്റ്‌​വെ​യ​ർ ബി​ൽ​ഡ​ത്തോ​ണ്‍ സ​മാ​പി​ച്ചു. ഐ ​ട്രി​പ്പി​ൾ ഇ ​സ​ഹൃ​ദ​യ സ്റ്റു​ഡ​ന്‍റ് ബ്രാ​ഞ്ച്, കോ​ഡെ​ക്സ്, ഐ ​ട്രി​പ്പി​ൾ ഇ ​ഐ​ഇ​എ​സ് ഹൈ​ദ​രാ​ബാ​ദ് ഹ​ബ്, ഐ ​ട്രി​പ്പി​ൾ ഇ ​കേ​ര​ള എ​ടി​ഐ​ഐ ഗ്രൂ​പ്പ്, ഫോ​സ് യു​ണൈ​റ്റ​ഡ്, ഐ ​ട്രി​പ്പി​ൾ ഇ ​ഐ​എ/​ഐ​ഇ/​പി​ഇ​എ​ൽ​എ​സ് ജോ​യി​ന്‍റ് ചാ​പ്റ്റ​ർ കേ​ര​ള എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മ​റ്റു പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സാ​ങ്കേ​തി​ക​പ​രി​ഹാ​ര​ങ്ങ​ൾ വി​ഭാ​വ​നം​ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ടു ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ സോ​ഫ്റ്റ്‌​വെ​യ​ർ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ഐ ​ട്രി​പ്പി​ൾ ഇ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് സൊ​സൈ​റ്റി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജു​വാ​ൻ ജോ​സ് റോ​ഡ്രി​ഗ​സ് ആ​ൻ​ഡി​ന മു​ഖ്യാ​തി​ഥി​യാ​യി. ഐ​ഇ​എ​സ് ഹൈ​ദ​രാ​ബാ​ദ് ഹ​ബ് ലീ​ഡ​ർ ഡോ. ​ത്രി​പു​ര പി​ടി​കി​റ്റി, ഐ ​ട്രി​പ്പി​ൾ ഇ ​ഐ​എ/​ഐ​ഇ/​പി​ഇ​എ​ൽ​എ​സ് ജോ​യി​ന്‍റ് ചാ​പ്റ്റ​ർ കേ​ര​ള ചെ​യ​ർ ഡോ. ​കെ. ബി​ജു, ഐ ​ട്രി​പ്പി​ൾ ഇ ​സ​ഹൃ​ദ​യ എ​സ്ബി കൗ​ണ്‍​സി​ല​ർ അ​നി​ൽ ആ​ന്‍റ​ണി, സ​ഹൃ​ദ​യ കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ന്‍റോ ചു​ങ്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews 'IncluCode 2026'

Recent News

Corehub Up