x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​മു​റ്റ​ത്ത് സ്നേ​ഹം വി​ള​യി​ച്ച് അ​ര​ണാ​ട്ടു​ക​ര​യി​ലെ ഞാ​യ​റാ​ഴ്ച​ച്ച​ന്ത

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 27, 2026 05:00 AM IST | Updated: July 27, 2026 05:00 AM IST

അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഞാ​യ​റാ​ഴ്ച വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്

തൃ​ശൂ​ർ: വി​ഷ​മി​ല്ലാ​ത്ത ആ​ഹാ​രം, വി​ള​യി​ച്ചെ​ടു​ത്ത കൈ​ക​ൾ​ക്ക് അ​ർ​ഹി​ച്ച സ്നേ​ഹാ​ദ​രം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി​മു​റ്റ​ത്ത് ഒ​രു​ക്കി​യ ഞാ​യ​റാ​ഴ്ച വി​പ​ണ​ന​മേ​ള നാ​ടി​ന്‍റെ ക​ണ്ണും മ​ന​സും നി​റ​ച്ചു.

വി​പ​ണി​യി​ലെ രാ​സ​വി​ഷ​ങ്ങ​ളോ​ടു വി​ട​പ​റ​ഞ്ഞ്, സ്വ​ന്തം വീ​ട്ടു​പ​റ​മ്പി​ൽ വി​ള​ഞ്ഞ കു​ഞ്ഞു​ന​ന്മ​ക​ൾ പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കാ​നൊ​രു വേ​ദി. പ​ച്ച​ക്ക​റി​ക​ളി​ൽ രാ​സ​വ​ള​ത്തി​ന്‍റെ സ്പ​ർ​ശ​മി​ല്ല, പ​ക​രം മ​ഴ​യു​ടെ​യും മ​ണ്ണു​തൊ​ട്ട കൈ​ക​ളു​ടെ​യും ശു​ദ്ധി മാ​ത്രം. നാ​ട​ൻ കോ​ഴി​യു​ടെ​യും താ​റാ​വി​ന്‍റെ​യും കാ​ട​യു​ടെ​യും മു​ട്ട​ക​ൾ​ക്കാ​യി പ​ള്ളി​മു​റ്റ​ത്ത് ആ​ളു​ക​ൾ പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി എ​ത്തി​ച്ചേ​ർ​ന്നു. വീ​ട്ട​മ്മ​മാ​രു​ടെ കൈ​പ്പു​ണ്യ​ത്തി​ൽ ഒ​രു​ങ്ങി​യ അ​ച്ചാ​റു​ക​ളും ജ്യൂ​സു​ക​ളും വ്യാ​ജ​ന​ല്ലാ​ത്ത നാ​ട​ൻ തേ​നു​മെ​ല്ലാം മേ​ള​യ്ക്കു മാ​റ്റു​കൂ​ട്ടി.

ക​ച്ച​വ​ട​ലാ​ഭ​ത്തേ​ക്കാ​ൾ ഗ്രാ​മീ​ണ ബ​ന്ധ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യ മേ​ള​യി​ൽ വി​പ​ണി​വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഉ​ല്പ​ന്ന​ങ്ങ​ൾ കൈ​മാ​റി​യ​ത്. നാ​ടൊ​ന്നാ​കെ സ്നേ​ഹ​ത്തോ​ടെ കൈ​നീ​ട്ടി​യ​പ്പോ​ൾ രാ​വി​ലെ 11.30 ആ​യ​പ്പോ​ഴേ​ക്കും ത​ട്ടു​ക​ളി​ലെ വി​ഭ​വ​ങ്ങ​ളെ​ല്ലാം കാ​ലി​യാ​യി.

വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ വി​പ​ണ​ന​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചി​റ​മ്മ​ൽ അ​ധ്യ​ക്ഷ​നാ​യി.
പ്രി​ൻ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ബി​ജു ജോ​സ്, സി.​വി. ജോ​ഷി, ഡേ​വീ​സ് കു​ണ്ടു​കു​ള​ങ്ങ​ര, വ​ർ​ഗീ​സ് മ​ഞ്ഞ​ളി, ഡി​ക്സ​ൺ പ​ടി​ക്ക​ല, ഷി​ബു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി വി​ജ​യ​മാ​യ​തോ​ടെ ഇ​നി​മു​ത​ൽ എ​ല്ലാ മാ​സ​വും മൂ​ന്നാം ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഈ ​കൊ​ച്ചു​ഗ്രാ​മ​ച്ച​ന്ത ന​ട​ത്താ​നാ​ണ് വി​ശ്വാ​സി​ക​ളു​ടെ​യും തീ​രു​മാ​നം.

Tags : Nattuvishesham DistrictNews DeepikaNews Sunday Market

Recent News

Corehub Up