പ്രതീകാത്മക ചിത്രം
വടക്കാഞ്ചേരി: പത്താംകല്ലിൽ വീടിനു തീപിടിച്ച് വൻ നാശനഷ്ടം. അമ്മാട്ടികുളം സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടിൽ ഫ്രാൻസിസിന്റെ വീടാണു കത്തിയമർന്നത്.
വീടിനുള്ളിലെ വസ്ത്രങ്ങൾക്കു തീപിടിക്കുന്നതുകണ്ടാണ് വീട്ടുകാരും നാട്ടുകാരും വിവരമറിയുന്നത്. ഉടൻ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വടക്കാഞ്ചേരിയിൽനിന്നു ഫയർഫോഴ്സ് എത്തിയാണു തീ പൂർണമായം നിയന്ത്രിച്ചത്. വീട്ടിനുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങൾ പൂർണമായി കത്തിനശിച്ചു. കൂടാതെ കട്ടിൽ, കിടക്ക, അലമാരകൾ, വസ്ത്രങ്ങൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.