റാലി ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ഡൽഹി ജന്തർ മന്തർ സമര പോരാട്ടത്തിൽ വിജയം കൈ വരിച്ച വിദ്യാർഥി ജനതയ്ക്ക് അഭിവാദ്യമർപ്പിച്ചും, തെറ്റായ വിദ്യാഭ്യാസ - സാമ്പത്തിക - രാഷ്ട്രീയ നയങ്ങൾക്കെതിരായ ഭാവി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെസിവൈഎം തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ റാലി നടത്തി. ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ഷിനോ സൈമൺ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം ജനറൽ സെക്രട്ടറി എം.ജെ. അസിൻ, അതിരൂപത ഡയറക്ടർ ഫാ. അജിത്ത് കൊള്ളന്നൂർ, വൈസ് പ്രസിഡന്റുമാരായ ഡെന്ന ജോസഫ്, ജോയൽ ജോഷി, ട്രഷറർ ഗോഡ്വിൻ കാവിൽ, സെക്രട്ടറി ഗോഡ്വിൻ ആന്റോ, സംസ്ഥാന സെനറ്റ് അംഗങ്ങളായ ആൽഫി മനോജ്, ലിംസൺ പയസ് വടക്കൻ, സി. റോസ്മിൻ പോൾ, ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ എന്നിവർ നേതൃത്വം നൽകി.