x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ത​ന​വു​മി​ല്ല, വ​ർ​ധ​ന​വു​മി​ല്ല സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 27, 2026 05:02 AM IST | Updated: July 27, 2026 05:04 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​യെ താ​ങ്ങി​നി​ർ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ശ​ന്പ​ള​വും പ്ര​ഖ്യാ​പി​ച്ച വേ​ത​ന​വ​ർ​ധ​ന​വും ല​ഭി​ക്കാ​തെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​ച്ച​ഭ​ക്ഷ​ണ​വും അ​നു​ബ​ന്ധ പോ​ഷ​കാ​ഹാ​ര​ങ്ങ​ളും പാ​ച​കം​ചെ​യ്തു​ന​ൽ​കു​ന്ന ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ ജൂ​ണി​ലെ ശ​ന്പ​ളം​പോ​ലും ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ അ​വ​ധി​ക്കാ​ല സ​മാ​ശ്വാ​സ​ധ​ന​മാ​യി അ​നു​വ​ദി​ച്ച നാ​ലാ​യി​രം രൂ​പ മാ​ത്ര​മാ​ണു തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​യ​ത്.

മ​റ്റു​ള്ള​വ​രെ പ​രി​ഗ​ണി​ച്ച​പ്പോ​ഴും ത​ഴ​യ​പ്പെ​ട്ടു

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ആ​ദ്യ നാ​ളു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള 1,000 രൂ​പ​യു​ടെ ശ​ന്പ​ള​വ​ർ​ധ​ന ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. സ​മാ​ന​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്കും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കും പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും പ്ര​ഖ്യാ​പി​ച്ച വേ​ത​ന​വ​ർ​ധ​ന ന​ൽ​കി​യ​പ്പോ​ൾ, സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ത​ഴ​യു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്കു വേ​ത​നം ക​ണ​ക്കാ​ക്കു​ന്ന​ത്. മു​ൻ​പു​ണ്ടാ​യി​രു​ന്ന 650 രൂ​പ​യോ​ടൊ​പ്പം ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 25 രൂ​പ​കൂ​ടി ല​ഭി​ച്ചാ​ൽ അ​തു പ്ര​തി​ദി​നം 675 രൂ​പ ഹാ​ജ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്കു ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട 1,000 രൂ​പ വ​ർ​ധ​ന ചേ​ർ​ത്തു ല​ഭി​ക്കേ​ണ്ട തു​ക, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ധ​ന​വ​കു​പ്പും ട്ര​ഷ​റി​യും ത​മ്മി​ലു​ള്ള കൈ​മാ​റ്റ​ത്തി​ലെ സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ളും ഫ​ണ്ട് ല​ഭ്യ​ത​ക്കു​റ​വും​മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കു​ന്നി​ല്ല. മ​ഴ​യോ മ​റ്റു കാ​ര​ണ​ങ്ങ​ളോ​മൂ​ലം അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ കു​റ​യു​ന്പോ​ൾ ഇ​വ​രു​ടെ വ​രു​മാ​നം വീ​ണ്ടും ഇ​ടി​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

താ​ങ്ങാ​നാ​വാ​ത്ത ജോ​ലി​ഭാ​രം, ത​സ്തി​ക വെ​ട്ടി​ക്കു​റ​യ്ക്ക​ൽ

തൊ​ഴി​ൽ​പ​ര​മാ​യ മ​റ്റു നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളും ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം 500 കു​ട്ടി​ക​ൾ​ക്ക് പാ​ച​കം​ചെ​യ്യാ​ൻ ആ​റു​തൊ​ഴി​ലാ​ളി​ക​ൾ വേ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന​യെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​ത് ഒ​രു തൊ​ഴി​ലാ​ളി ചെ​യ്യേ​ണ്ട ഭാ​ര​മേ​റി​യ സാ​ഹ​ച​ര്യ​മാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​കു​ന്പോ​ൾ​പോ​ലും പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ത​സ്തി​ക വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. ഇ​തി​ന​കം സം​സ്ഥാ​ന​ത്താ​കെ നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ തൊ​ഴി​ൽ​ഭീ​ഷ​ണി നേ​രി​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ർ പോ​ലും ജോ​ലി​ഭാ​രം കാ​ര​ണം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ സ്വ​ന്തം​കൈ​യി​ൽ​നി​ന്നു പ​ണം ചെ​ല​വ​ഴി​ച്ച് ജോ​ലി​യി​ൽ തു​ട​രേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ്.

പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി എ​ഐ​ടി​യു​സി

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന വി​വേ​ച​ന​വും അ​വ​ഗ​ണ​ന​യും അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ൾ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും, തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ക്കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നും ഇ​നി​യും ന​ട​പ​ടി നീ​ളു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് യൂ​ണി​യ​ൻ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews School cooks

Recent News

Corehub Up