കെ.എ. വർഗീസ്
തൃശൂർ: ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർമാരെ നിയമിച്ചു. മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എ. വർഗീസ് ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്ററായി നിയമിതനായി. കേച്ചേരി എംഐസി അൽ അമീൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി. മക്ബൂ മോനുട്ടിയാണ് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ. പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഷാജൻ ജോസ് സപ്പോർട്ടിംഗ് അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായിരിക്കും.