x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​യു​മാ​യിപോ​യ ആം​ബു​ല​ൻ​സ് കാ​റി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 27, 2026 04:51 AM IST | Updated: July 27, 2026 04:51 AM IST

പ​ന്നി​ത്ത​ടം ചി​റ​മ​നേ​ങ്ങാ​ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ആം​ബു​ല​ൻ​സും കാ​റും.

എ​രു​മ​പ്പെ​ട്ടി: അ​ക്കി​ക്കാ​വ് -കേ​ച്ചേ​രി ബൈ​പ്പാ​സ് റോ​ഡി​ൽ പ​ന്നി​ത്ത​ട​ത്ത് രോ​ഗി​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ചു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​യ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്കും കാ​റി​ലെ ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കീ​ട്ട് 6.30ഓ​ടെ പ​ന്നി​ത്ത​ടം ചി​റ​മ​നേ​ങ്ങാ​ട് കോ​ണ്‍​കോ​ഡ് സ്കൂ​ളി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പൊ​ന്നാ​നി​യി​ൽ​നി​ന്നു രോ​ഗി​യു​മാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന 108 ന​ന്പ​ർ ആം​ബു​ല​ൻ​സി​ൽ എ​തി​രെ വ​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​ർ മ​റ്റൊ​രു കാ​റി​നെ മ​റി​ക​ട​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നോ​ട്ടു​നീ​ങ്ങി​യ ഇ​ന്നോ​വ തൊ​ട്ടു​പി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു. മൂ​ന്നു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​വ​ശം ത​ക​ർ​ന്നി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ പ​ന്നി​ത്ത​ടം അ​ൽ അ​മീ​ൻ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Five injured

Recent News

Corehub Up