x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​വി. പൗ​ലോ​സ് മാ​സ്റ്റ​റെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 04:57 AM IST | Updated: July 27, 2026 04:57 AM IST

പി.​വി. പൗ​ലോ​സ് മാ​സ്റ്റ​ർ മാ​ധ്യ​മ​ശ്രീ അ​വാ​ർ​ഡ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ദീ​പി​ക സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ സെ​ബി മാ​ളി​യേ​ക്ക​ലി​നു സ​മ്മാ​നി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​രു കാ​ല​ത്ത് വി​ദേ​ശ​നാ​ണ്യം കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ത്താ​യി​രു​ന്നു​വെ​ന്നും ഇ​ന്നു കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ണം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പി.​വി. പൗ​ലോ​സ് മാ​സ്റ്റ​ര്‍ സ്മൃ​തി സ​മി​തി​യും ഇ​ക്ക​ണോ​മി​ക്‌​സ് -കോ​മേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് നെ​റ്റ്‌​വ​ര്‍​ക്കും ചേ​ര്‍​ന്നു​ന​ട​ത്തി​യ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നേ​ര​ത്തെ ന​മ്മു​ടെ ആ​ളു​ക​ള്‍ യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും ഗ​ള്‍​ഫ് നാ​ടു​ക​ളി​ലും പോ​യി ജോ​ലി​ചെ​യ്തു പ​ണ​മു​ണ്ടാ​ക്കി അ​വി​ടു​ത്തെ പ​ണം ഇ​ങ്ങോ​ട്ട് അ​യ​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് കേ​ര​ളം പു​രോ​ഗ​മി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ള്‍ ഇ​വി​ടെ​വ​ന്നു ജോ​ലി​ചെ​യ്ത് പ​ണം അ​ങ്ങോ​ട്ട് അ​യ​യ്ക്കു​ക​യാ​ണ്.

ഈ ​തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ കേ​ര​ളം ച​ലി​ക്കി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​വി. പൗ​ലോ​സ് മാ​സ്റ്റ​ര്‍ സ്മൃ​തി സ​മി​തി​യും ഇ​ക്ക​ണോ​മി​ക്‌​സ്- കോ​മേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് നെ​റ്റ്‌​വ​ര്‍​ക്കും ചേ​ര്‍​ന്ന് ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​മൂ​ഹ്യ​ശ്രീ പു​ര​സ്‌​കാ​രം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് സ​മ​ര്‍​പ്പി​ച്ചു.

അ​വാ​ർ​ഡ് തു​ക​യാ​യ 40,001 രൂ​പ സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഹ​രി​പ്പാ​ട്ട് മാ​ന​സി​ക, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി താ​ൻ ന​ട​ത്തു​ന്ന സ​ബ​ര്‍​മ​തി സ്‌​കൂ​ളി​നു ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​ശ്രീ പു​ര​സ്‌​കാ​രം ദീ​പി​ക സീ​നി​യ​ര്‍ സ​ബ് എ​ഡി​റ്റ​ര്‍ സെ​ബി മാ​ളി​യേ​ക്ക​ൽ, മ​ല​യാ​ള മ​നോ​ര​മ കോ-​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ര്‍ എ. ​ജീ​വ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് മ​ന്ത്രി സ​മ്മാ​നി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ൺ, സ്മൃ​തി സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​സ്റ്റി​ന്‍ പോ​ള്‍ അ​വി​ട്ട​പ്പി​ള്ളി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. സ​ന്തോ​ഷ് പോ​ൾ, സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews P.V. Paulose

Recent News

Corehub Up