കാടുകുറ്റി പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രകാശം-2026 പരിപാടി ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
കാടുകുറ്റി: അധികാരത്തിന്റെ ധാർഷ്ട്യവും അടിച്ചമർത്തലുകളും അതിജീവിച്ച്, വരും തലമുറയ്ക്കായി ഇന്ത്യയുടെ യുവത്വം നടത്തിയ ഐതിഹാസികമായ സമരമാണ് ജന്തർ മന്തറിൽ നടന്നതെന്ന് ബെന്നി ബഹനാൻ എംപി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും വിവിധ മേഖലകളിൽ മികവുപുലർത്തിയവരെയും ആദരിക്കുന്നതിനായി കാടുകുറ്റി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രകാശം-2026 പരിപാടി ഉദ്ഘാടനം ചെയ്തു് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭയിലും പുറത്തും താനടക്കമുള്ള ജനപ്രതിനിധികൾ നടത്തിയ ഇടപെടലുകളേക്കാൾ കൂടുതൽ ആശയദാർഢ്യത്തോടെയും സംഘടനാശക്തിയോടെയും വിദ്യാർഥികൾ നടത്തിയ സമരമാണു ജന്തർ മന്തറിൽ നടന്നത്. നാടിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വിദ്യാർഥികളിലാണെന്നും പരീക്ഷകളിലെ വിജയത്തിനൊപ്പം ജീവിതത്തിലെ വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ അതിജീവിക്കാനുള്ള കരുത്ത് അവർ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരംസമിതി അധ്യക്ഷ·ാരായ തോമസ് ഐ. കണ്ണത്ത്, ജെസ്മോൾ അലക്സ്, ലിജി അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുബ്രൻ, ബിനോജ് കെ. ജോസ്, ലീന ഡേവിസ്, പി.എൽ. ജോയ്, വി. ബിനീഷ് കുമാർ, ബാബു നന്പാടൻ, ബിജു പ്ലാശേരി, ജിറ്റി ജിഷോ, പഞ്ചായത്ത് സെക്രട്ടറി എ.വി. അനുപമ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Jantar Mantar