മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ നടക്കുന്ന ഋതു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കലവറയിലെത്തിയപ്പോൾ.
ഇരിങ്ങാലക്കുട: പരിസ്ഥിതിസംരക്ഷണം ഗൗരവമുള്ള രാഷ്ട്രീയവിഷയമാണെന്നും എന്നാൽ ഗൗരവമുള്ള അഭിപ്രായങ്ങൾ പറഞ്ഞ രാഷ്ട്രീയനേതാക്കൾക്ക് വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ടെന്നും യുവജനക്ഷേമ മന്ത്രി അഡ്വ. ഒ.ജെ. ജനീഷ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ തൃശൂർ ചലച്ചിത്രകേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഋതു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം പതിപ്പിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിയെ എത്ര കീഴടക്കാൻ ശ്രമിച്ചാലും പ്രകൃതി തിരിച്ചടിക്കുന്ന ഘട്ടത്തിൽ നമ്മൾ കെട്ടിപ്പൊക്കിയവയെല്ലാം ഒലിച്ചുപോകുമെന്നു കഴിഞ്ഞവർഷങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ കാണിച്ചുതരുന്നുണ്ട്. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലർ പി.വി. ശിവകുമാർ, കായികവിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, സ്റ്റുഡന്റ് കോഓഡിനേറ്റർ റേച്ചൽ റോസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Environmental