ഒന്പതുങ്ങൽ സുബ്രഹ്മണ്യസമാജം ശ്രീ കൈലാസശിവക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.
മൂന്നുമുറി: മറ്റത്തൂർ ഒന്പതുങ്ങൽ സുബ്രഹ്മണ്യസമാജം ശ്രീ കൈലാസശിവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം ഉപദേഷ്ടാവ് മണികണ്ഠൻ ശാന്തി, മേൽശാന്തി കുട്ടൻ എന്നിവർ കാർമികത്വം വഹിച്ചു. നിരവധി ഭക്തർ ചടങ്ങുകളിൽ സംബന്ധിച്ചു. വിശേഷാൽപൂജയും അന്നദാനവും ഉണ്ടായി.