x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്. ജാ​ന​കി​ക്ക് സം​ഗീ​താ​ദ​ര​വു​മാ​യി സ്വ​ര​ല​യ​യു​ടെ "ഒ​രു​വ​ട്ടം​കൂ​ടി'

വെബ് ഡെസ്ക്
Published: July 27, 2026 03:39 AM IST | Updated: July 27, 2026 03:39 AM IST

ഒ​രു​വ​ട്ടം​കൂ​ടി- സ്മ​ര​ണാ​ഞ്ജ​ലി പ​രി​പാ​ടി പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: പാ​ട്ടോ​ർ​മ​ക​ളി​ലൂ​ടെ പാ​ല​ക്കാ​ടി​ന്‍റെ മ​ന​സി​ൽ നി​റ​ഞ്ഞു​നി​ന്ന ഗാ​യി​ക എ​സ്. ജാ​ന​കി​യു​ടെ ഓ​ർ​മ​ക​ൾ പു​തു​ക്കി സ്വ​ര​ല​യ ഒ​രു​ക്കി​യ സം​ഗീ​ത​പ​രി​പാ​ടി -ഒ​രു​വ​ട്ടം​കൂ​ടി.

പാ​ല​ക്കാ​ട് ചെ​മ്പൈ സം​ഗീ​ത കോ​ളേ​ജി​ലെ എം.​ഡി. രാ​മ​നാ​ഥ​ൻ ഹാ​ളി​ലാ​ണ് സ്മ​ര​ണാ​ഞ്ജ​ലി പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്. പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്വ​ര​ല​യ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വ​ര​ല​യ സെ​ക്ര​ട്ട​റി ടി.​ആ​ർ. അ​ജ​യ​ൻ യോ​ഗ​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​ഫ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, മു​ഹ​മ്മ​ദ് കാ​സിം, കെ. ​വി​ജ​യ​ൻ ഐ​പി​എ​സ്, വ​സ​ന്ത് പ​റ​ക്കാ​ട്ട്, എ​ൻ.​വി. ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ എ​സ്. ജാ​ന​കി​യു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഗീ​ത വി​രു​ന്നി​ൽ പ്ര​ശ​സ്ത​രാ​യ മു​പ്പ​തോ​ളം ഗാ​യ​ക​ർ അ​ണി​നി​ര​ന്നു.

എ​സ്. ജാ​ന​കി​യു​ടെ മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ ഗാ​യ​ക​ർ വേ​ദി​യി​ൽ ആ​ല​പി​ച്ചു.
പ്ര​തി​ഭ, ശ്രു​തി, സു​ഷി​ത അ​ജ​യ്, അ​ശ്വ​തി​ഉ​ണ്ണി സ​ർ​വ​ശ്രീ, ജ​യ​പ്ര​കാ​ശ്, ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി, നി​ഷാ​ന്ത്, ഗോ​പി​ക, വി​ഷ്ണു, അ​ഭി​രാ​മി, ശാ​ന്തി പാ​ട്ട​ത്തി​ൽ, ധ്യാ​ന​ല​ക്ഷ്മി, സ​ന്തോ​ഷ് ന​മ്പ്യാ​ർ, ഐ​ശ്വ​ര്യ സ​ജി​ത്ത്, ജ​സ്റ്റി​ൻ, ഇ​ഷാ​നി, വൈ​ഗ, രാ​മ​കൃ​ഷ്ണ​ൻ, ദീ​പ, മാ​യാ ല​ക്ഷ്മി, തു​ട​ങ്ങി​യ ക​ലാ​കാ​ര​ന്മാ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

Tags : Nattuvishesham DistrictNews DeepikaNews S. Janaki

Recent News

Corehub Up