x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ 12 ഷ​ട്ട​റു​ക​ൾ അ​ട​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 03:34 AM IST | Updated: July 27, 2026 03:34 AM IST

പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ 15 ഷ​ട്ട​റു​ക​ളി​ൽ 12 എ​ണ്ണം അ​ട​ച്ച​പ്പോ​ൾ.

കോ​ത​മം​ഗ​ലം: മ​ഴ​ക്കു​റ​വി​നെ തു​ട​ർ​ന്ന് പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ 15 ഷ​ട്ട​റു​ക​ളി​ൽ 12 എ​ണ്ണ​വും അ​ട​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ല്ലാ വ​ർ​ഷ​വും ഈ ​കാ​ല​യ​ള​വി​ൽ ഡാ​മി​ന്‍റെ 15 ഷ​ട്ട​റു​ക​ളും തു​റ​ന്നി​ടു​ന്ന​താ​ണ്. എ​ന്നാ​ൽ ഈ ​വ​ർ​ഷം കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്നി​ട്ടി​രു​ന്ന​ത്. പെ​രി​യാ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും ഇ​ട​മ​ല​യാ​ർ പ​വ​ർ ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം കു​റ​വാ​യ​തി​നാ​ൽ അ​വി​ടെ നി​ന്ന് പെ​രി​യാ​റി​ലേ​ക്ക് എ​ത്തു​ന്ന വെ​ള​ള​ത്തി​ന്‍റെ അ​ള​വും കു​റ​വാ​ണ്. മ​ഴ​ക്കാ​ല​ത്ത് നി​റ​യാ​റു​ള്ള ക​ല്ലാ​ർ​കു​ട്ടി, ലോ​വ​ർ​പെ​രി​യാ​ർ ഡാ​മു​ക​ളി​ൽ നി​ന്നു​ള്ള അ​ധി​ക​ജ​ല​വും താ​ഴേ​ക്ക് എ​ത്തു​ന്നി​ല്ല.

കീ​ര​മ്പാ​റ​യി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള പെ​രി​യാ​റി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന​തും ഭൂ​ത​ത്താ​ൻ​കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചി​ടാ​ൻ മ​റ്റൊ​രു കാ​ര​ണ​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Dam

Recent News

Corehub Up