കൂടപ്പുഴ നിത്യസഹായമാത ഇടവകയിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാന്പ് വികാരി ഫാ. ജോസ് വെതമറ്റിൽ ഉദ്ഘാടനം ചെയ്യുന്നു.
കനകമല: കത്തോലിക്ക കോണ്‍ഗ്രസ് കനകമല യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാന്പ് സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ് ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ഷോജൻ ഡി. വിതയത്തിൽ അധ്യക്ഷത വഹിച്ചു. തീർഥാടനകേന്ദ്രം റെക്ടർ ഫാ. ഡെയ്സണ്‍ കവലക്കാട്ട്, കൊടകര ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി, വാർഡ് മെന്പർമാരായ ദിവ്യ ഷിജു, ലിന്റോ കരുത്തി, കൈക്കാരൻ ജോർജ് പന്തല്ലൂക്കാരൻ, പീറ്റർ ആലങ്ങാട്ടുക്കാരൻ, ഡോ. ആൻ രേഷ്മ, വർഗീസ് വെളിയൻ, ഷീന തോമസ് എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: കൂടപ്പുഴ നിത്യസഹായമാത ഇടവക കേന്ദ്രസമിതിയുടെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാന്പ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് വെതമറ്റിൽ ഉദ്ഘാടനം ചെയ്തു. ക്യാന്പിൽ പങ്കെടുത്തവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് മിതമായ നിരക്കിൽ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ഹെൽത്ത് കാർഡ് ഉള്ളവർക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുകൊടുക്കും.
കൈക്കാര·ാരായ ഡോ. ജോസ് പൊരിയത്ത്, തോമസ് ചെതലൻ, ഡേവിസ് മേച്ചേരി, കേന്ദ്രസമിതി പ്രസിഡന്റ് ലാലിച്ചൻ കാര്യക്കൂട്ടത്തിൽ, വാർഡ് കൗണ്‍സിലർമാരായ റയ്സൻ ആലുക്ക, സൂസി സുനിൽ, കേന്ദ്രസമിതി ട്രഷറർ ഒൗസേപ്പ് തോട്ടാൻ, സെക്രട്ടറിമാരായ ജോമോൻ ചെതലൻ, ലീന ജോണ്സണ് മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews camp