ഫാ. ജോസ് കളപ്പുര ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: മാനന്തവാടി രൂപതയുടെ കീഴില്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ശക്തീകരണ സംരംഭമായ സിഗ്വി (SIGWE)ബസാര്‍ 2026 മരകാവ് സെന്റ് തോമസ് പള്ളിയില്‍ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജോസ് കളപ്പുര ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ വില്‍പ്പന സുജ ജോയിയില്‍ നിന്ന് ഇടവക ട്രസ്റ്റി ബെന്നി മറ്റത്തില്‍ ഏറ്റുവാങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടവക ജനങ്ങള്‍ക്കായി സിഗ്വി ഉത്പന്നങ്ങള്‍ 10 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കി.
വയോധിക ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളോടുള്ള ആദരസൂചകമായി സിഗ്വി കേക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ശുദ്ധവും മായംചേരാത്തതുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനൊപ്പം സ്ത്രീ സംരംഭകരുടെ വരുമാനവര്‍ധനയും സാമൂഹിക ശക്തീകരണവും ലക്ഷ്യമിടുന്ന സിഗ്വി പദ്ധതിക്ക് ഇടവക ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് ഉദ്ഘാടന ദിനത്തില്‍ ലഭിച്ചത്.
Tags : NattuVishasham DistrictNews