x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 04:11 AM IST | Updated: July 27, 2026 04:11 AM IST

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പിൽ നിന്ന്

ക​ല്ലോ​ടി: ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​കെ​സി​സി, കെ​സി​വൈ​എം, മി​ഷ​ന്‍​ലീ​ഗ്, മാ​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി മ​ള്‍​ട്ടി​സ്‌​പെ​ഷാ​ലി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ഷാ വി​ജ​യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്‌ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം, ഇ​എ​ന്‍​ടി വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രും കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, അ​സ്ഥി​രോ​ഗം, യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രും ദ്വാ​ര​ക ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

330 പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യാ​ണ് ന​ല്‍​കി​യ​ത്. ക​ല്ലോ​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി കോ​ട്ടാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.എ​കെ​സി​സി ക​ല്ലോ​ടി ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​സ്റ്റി​ന്‍ മു​ത്താ​നി​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​കെ​സി​സി ക​ല്ലോ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലോ​റ​ന്‍​സ് കി​ഴ​ക്കേ​പ​യ്യ​മ്പ​ള്ളി, എ​കെ​സി​സി ക​ല്ലോ​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ കൊ​ച്ചു​കു​ള​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up