x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര​ത്ത​ണ്‍ സെ​മി​നാ​ർ: ക്രൈ​സ്റ്റ് കോ​ള​ജ് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ

വെബ് ഡെസ്ക്
Published: July 27, 2026 04:07 AM IST | Updated: July 27, 2026 04:07 AM IST

ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് മെ​ഡ​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ളി ആ​ൻ​ഡ്രൂ​സും ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് മെ​ഡ​ൽ ഡോ. ​കെ.​ഒ. ഫ്രാ​ൻ​സി​സും ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ബി​കോം പ്ര​ഫ​ഷ​ണ​ൽ വി​ഭാ​ഗം, കൊ​മേ​ഴ്സി​യ​ത്തോ​ണ്‍ 900 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ റി​ക്കാ​ർ​ഡ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കി. വാ​ണി​ജ്യ മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലെ ദൈ​ർ​ഘ്യ​മേ​റി​യ അ​ക്കാ​ദ​മി​ക് മാ​ര​ത്ത​ണ്‍ സെ​മി​നാ​ർ എ​ന്ന നേ​ട്ട​മാ​ണ് ക്രൈ​സ്റ്റ് കോ​ള​ജ് സ്വ​ന്ത​മാ​ക്കി​യ​ത്. രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി 10 വ​രെ നീ​ണ്ട 15 മ​ണി​ക്കൂ​ർ സെ​മി​നാ​റി​ൽ അ​ക്കാ​ദ​മി​ക്, വ്യ​വ​സാ​യ, അ​ക്കൗ​ണ്ടിം​ഗ്, നി​യ​മ​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ന​യി​ച്ച 15 തു​ട​ർ​ച്ച​യാ​യ സെ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി അ​റ​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ണി​ജ്യ മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​ക്കാ​ദ​മി​ക് മാ​ര​ത്ത​ണ്‍ സെ​മി​നാ​ർ എ​ന്ന നേ​ട്ട​ത്തി​ലൂ​ടെ ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് (എ​ബി​ആ​ർ), ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് (ഐ​ബി​ആ​ർ) എ​ന്നി​വ​യി​ൽ കൊ​മേ​ഴ്സി​യ​ത്തോ​ണ്‍ 900 ഇ​ടം​പി​ടി​ച്ചു.

ബി​കോം പ്ര​ഫ​ഷ​ണ​ൽ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​കെ.​ഒ. ഫ്രാ​ൻ​സി​സ് പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​കെ.​വി. ദി​നി ക​ണ്‍​വീ​ന​റാ​യും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ വി. ​സി​ജി പോ​ൾ, സി.​എ​ൽ. ജി​ഷ എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യും ആ​ര്യ​ൻ കെ. ​മ​നോ​ജ്, നി​ര​ഞ്ജ​ന കെ. ​ജ​യ​റാം എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യും നേ​തൃ​ത്വം ന​ൽ​കി.

കോ​ള​ജി​നു​വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജോ​ളി ആ​ൻ​ഡ്രൂ​സ് ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് മെ​ഡ​ലും ഡോ. ​കെ.​ഒ. ഫ്രാ​ൻ​സി​സ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് മെ​ഡ​ലും ഏ​റ്റു​വാ​ങ്ങി. ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​പി.​ടി. ജോ​യ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ൻ, തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ എ​ബി​ആ​ർ, ഐ​ബി​ആ​ർ ബാ​ഡ്ജു​ക​ൾ ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews Records

Recent News

Corehub Up