പ്രതീകാത്മക ചിത്രം
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു.തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് മാനന്തവാടി രൂപത വൊക്കേഷന്‍ പ്രമോട്ടര്‍ ഫാ. അഭിഷേക് കണ്ടത്തിന്‍കര മുഖ്യകാര്‍മികനായി.
ഇടവക വികാരി ഫാ. ബിനു പൈനുങ്കല്‍ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. തുടര്‍ന്ന് നേര്‍ച്ചഭക്ഷണവും ഒരുക്കി. തിരുനാളിനോടനുബന്ധിച്ച് മുതിരേരി ശാഖ ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ദൈവവിളി–വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു.
ഫാ. അഭിഷേക് കണ്ടത്തിന്‍കരയും മാനന്തവാടി പ്രൊവിന്‍സിലെ എഫ്സിസി സിസ്റ്റേഴ്സും സെമിനാറിന് നേതൃത്വം നല്കി. ഉച്ചയോടെ പരിപാടികള്‍ സമാപിച്ചു.
Tags : NattuVishasham DistrictNews