കൊരട്ടി കോനൂർ സെന്റ് ജോസഫ്സ് പള്ളിയിൽ നടന്ന ഗ്രാൻഡ് പാരന്റ്സ് ഡേയിൽ നിന്ന്.
കൊരട്ടി: വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാൾദിനത്തോടനുബന്ധിച്ച് കോനൂർ സെന്റ് ജോസഫ്സ് പള്ളിയിൽ ഗ്രാൻഡ് പാരന്റ്സ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഷൻ ലീഗ്, എംസിസി, ഗ്രേസ് റിപ്പിൾസ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഇടവകയിലെ ഗ്രാൻഡ് പാരന്റ്സിനെ പങ്കെടുപ്പിച്ച് സംഗമം സംഘടിപ്പിച്ചത്. വികാരി ഫാ. ബൈജു ഇടശേരി ഉദ്ഘാടനം ചെയ്തു.
സെർവന്റ്സ് ഓഫ് മേരി കോണ്വന്റിലെ മദർ സുപ്പീരിയർ സിസ്റ്റർ ആനി കോയിക്കര, ട്രസ്റ്റിമാരായ ഡേവിസ് മാണിക്യത്തുപറന്പിൽ, വർഗീസ് കുമ്മംകുളം, കേന്ദ്ര ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ഡേവിസ് പാറേക്കാടൻ, എംസിസി ഫൊറോന കോർഡിനേറ്റർ വിൻസെന്റ്- ജെസി ദന്പതികൾ എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പു.
മുരിങ്ങൂർ: വിശുദ്ധരായ ജോവാക്കിം-അന്ന ദന്പതികളുടെ തിരുനാളിനോടനുബന്ധിച്ച് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഗ്രാൻഡ് പാരന്റ്സിനെ ആദരിച്ചു. കുടുംബമൂല്യങ്ങളും വിശ്വാസപാരന്പര്യവും പുതുതലമുറയ്ക്കു പകർന്നുനൽകുന്നതിൽ ഗ്രാൻഡ് പാരന്റ്സിന്റെ പങ്ക് അനുസ്മരിച്ചാണു ചടങ്ങുകൾ സംഘടിപ്പിച്ചത്.
മതബോധന വിദ്യാർഥികളുടെ സാന്നിധ്യത്തിലും പങ്കാളിത്തത്തോടെയുമായിരുന്നു ചടങ്ങുകൾ. അനുമോദനച്ചടങ്ങിൽ ഇടവകയുടെ സ്നേഹോപഹാരങ്ങൾ ഗ്രാൻഡ് പാരന്റ്സിനു കൈമാറി.