x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടാ​ഴി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: July 27, 2026 03:44 AM IST | Updated: July 27, 2026 03:44 AM IST

വ​ണ്ടാ​ഴി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​എം.​ ഫെ​ബി​ൻ നി​ർ​വ​ഹി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌, കോ​ൺ​ഗ്ര​സ്‌ വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​മ്മ​ൻ ചാ​ണ്ടി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ കെ.​എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ് മു​ഖ്യാ​ഥി​തി​യാ​യി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​പ്പ​ൻ ചി​റ്റി​ല​ഞ്ചേ​രി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ശ​ശീ​ന്ദ്ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രാ​യ ഡി​നോ​യ് കോ​മ്പാ​റ, പ്ര​മോ​ദ് ത​ണ്ട​ലോ​ട്, എം.​ഹം​സ, നൂ​ർ​ജ​ഹാ​ൻ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി പി.​കെ. പ്ര​വീ​ൺ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ര​തീ​ഷ്, എ​സ്. ലാ​ലു, മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​നി ബെ​ന്നി, ഡി​കെ​ടി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Awards

Recent News

Corehub Up