x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​ണോ​ർ​മ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 03:31 AM IST | Updated: July 27, 2026 03:31 AM IST

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി. ​ശ​ശി​കു​മാ​ർ സ​മ്മാ​നി​ക്കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ : ഓ​ർ​മ​ക​ളെ മാ​യ്ച്ചു​ക​ള​യു​ന്ന​വ​രും ഓ​ർ​മ​ക​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​വ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​തെ​ന്ന് എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​ഭാ​ഷ​ക​നു​മാ​യ അ​നി​ൽ ചേ​ലേ​മ്പ്ര. പി.​ടി. അ​രു​ണ്‍​കു​മാ​റി​ന്‍റെ അ​നു​സ്മ​ര​ണം അ​രു​ണോ​ർ​മ 2026 സാം​സ്കാ​രി​ക സം​ഗ​മ​വും ഫ​സ​ൽ റ​ഹ്മാ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​രു​ണ്‍​കു​മാ​ർ സ്മാ​ര​ക സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സി. ​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​ടി. അ​രു​ണ്‍​കു​മാ​ർ സ്മാ​ര​ക പു​ര​സ്കാ​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ. ര​വി​ക്ക് ചെ​റു​കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി. ​ശ​ശി​കു​മാ​ർ സ​മ്മാ​നി​ച്ചു. പി.​ജി. സാ​ഗ​ര​ൻ, ജാ​ഫ​ർ കെ. ​ക​ക്കൂ​ത്ത്, പി.​എ​സ്. വി​ജ​യ​കു​മാ​ർ അ​നു​സ്മ​രി​ച്ചു. കെ.​ആ​ർ ര​വി ന​ന്ദി പ​റ​ഞ്ഞു.

Tags : NattuVishasham DistrictNews

Recent News

Corehub Up