x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നം​വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​യി അ​ര​പ്പ​റ്റ, എ​ല​വ​യ​ല്‍ പ്ര​ദേ​ശ​ത്തെ ആ​ന​ഭീ​തി

വെബ് ഡെസ്ക്
Published: July 27, 2026 04:05 AM IST | Updated: July 27, 2026 04:05 AM IST

അ​ര​പ്പ​റ്റ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍.

വൈ​ത്തി​രി: അ​ര​പ്പ​റ്റ, എ​ല​വ​യ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത് ജ​ന​ജീ​വി​ത​ത്തെ​യും കാ​ര്‍​ഷി​ക മേ​ഖ​ല​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും നി​ര​ന്ത​ര​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ​യും രാ​ത്രി സ​മ​യ​ങ്ങ​ളി​ലും ആ​ന​ക​ള്‍ പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്കും തോ​ട്ട​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത് ദി​വ​സേ​ന ജോ​ലി​ക്ക് പോ​കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു.

കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ​ന്‍​തോ​തി​ല്‍ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ വ​നം​വ​കു​പ്പി​ന്‍റെ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ന്ന ആ​ന​ക​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം വീ​ണ്ടും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത് വ​നം​വ​കു​പ്പി​നും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണു​യ​ര്‍​ത്തു​ന്ന​ത്. നി​ല​വി​ലെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രും ക​ടു​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

പു​ല​ര്‍​ച്ചെ​യും രാ​ത്രി സ​മ​യ​ങ്ങ​ളി​ലും കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ പു​റ​ത്തി​റ​ങ്ങേ​ണ്ടി വ​രു​ന്ന​വ​ര്‍ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചം ക​രു​തു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കി മ​നു​ഷ്യ​രു​ടെ സാ​ന്നി​ധ്യം മു​ന്‍​കൂ​ട്ടി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.

പ്ര​ദേ​ശ​ത്ത് എ​വി​ടെ​യെ​ങ്കി​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മോ ച​ല​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ അ​ടു​ത്തു​ള്ള ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലോ പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളെ​യോ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും ആ​ന​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​രു​തെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up